Chapter Title : നിനച്ചിരിക്കാതെ [Neethu]
തന്നെ വിവാഹത്തിനുള്ള തിയ്യതിയും തീരുമാനിച്ചു .. വൈശാഖിന്റെ പരീക്ഷ കഴിഞ്ഞു 3 ആഴ്ച കഴിഞ്ഞുള്ള ഞായറാഴ്ച ..വേദിയും മറ്റും വഴിയേ അറിയിക്കാമെന്ന തീരുമാനത്തിൽ ചെറുക്കൻ വീട്ടുകാർ യാത്ര പറഞ്ഞു പിരിഞ്ഞു .വൈകിട്ടോടെ വൈശാഖും കൂട്ടുകാരും ഹോസ്റ്റലിലേക്ക് മടങ്ങി .ഹോസ്റ്റലിൽ എത്തി ലിന്റോ മമ്മിയെ വിളിച്ചു .കാര്യങ്ങൾ പറഞ്ഞു
മമ്മി അവർക്കു സഹായിക്കാൻ വേറാരുമില്ല നമ്മളൊക്കെയേ ഉള്ളു ..ഈ കല്യാണം ഗംഭിരമായി നടത്തണം മമ്മി ഡാഡി യോട് വേണ്ട പോലെ പറഞ്ഞു സമ്മതിപ്പിക്കണം
നിനക്ക് ഡാഡിയോടു പറയാൻ എന്റെ വക്കാലത്തെന്തിനാടാ
അതല്ല മമ്മി ...മമ്മി പറയുമ്പോലെ പറയാൻ എനിക്കറിയില്ല
ഞാനിപ്പോ എന്താ പറയണ്ടേ
ഓഹ് ..മമ്മി ...
നീ പഠിക്കാൻ നോക്ക് ..ഞാൻ പറഞ്ഞോളാം
ചുമ്മാ പറഞ്ഞ പോരാ
ഇല്ലെടാ ...ഞാൻ വേണ്ടപോലെ പറഞ്ഞോളാം
സമ്മതിപ്പിക്കണം ...
ഉവ്വെടാ ....
ഓക്കേ മമ്മി ...ഗുഡ് നൈറ്റ്
ഗുഡ് നൈറ്റ് മോനെ ...
ഇതേ പോലെ ജംഷീറും ബേസിലും വീടുകളിൽ വിളിച്ചു സഹായം അഭ്യർത്ഥിച്ചു ..നല്കമെന്ന ഉറപ്പ് എല്ലാവര്ക്കും ലഭിക്കേമ് ചെയ്തു .വിവാഹത്തിനായി ജംഷീറിന് 50000 രൂപ നല്കമെന്ന് ഉപ്പ ഉറപ്പു നൽകി ..ബേസിലിന്റെ ചേട്ടനും കഴിയുന്നത് നൽകാമെന്ന് പറഞ്ഞു ..പക്ഷെ ഞെട്ടിച്ചത് റോസിലി ആണ് ..വിദ്യക്കുള്ള ആഭരണങ്ങൾ വസ്ത്രം ഇതെല്ലം പുള്ളിക്കാരി ഏറ്റെടുത്തു ...കല്യാണം കൊടകരയിലെ മണ്ഡപത്തിൽ വച്ച് മതിയെന്ന് തീരുമാനത്തിൽ എത്തി കാരണം വർഗ്ഗീസച്ചായൻ ആണ് പുള്ളിക്കാരന്റെ സുഹൃത്തിന്റെയാണ് മണ്ഡപം .അത് പുള്ളിക്കാരൻ ഏറ്റെടുത്തു .ഇനി ഇപ്പൊ ഭക്ഷണത്തിന്റെ കാര്യം മാത്രം വൈശാഖും വീട്ടുകാരും അറിഞ്ഞ മതി .ലിന്റോയും ജംഷീറും ബേസിലും കൂടി ഒരു ലക്ഷം രൂപയും നൽകാമെന്ന് പറഞ്ഞു ...
പരീക്ഷ കഴിഞ്ഞു നാലാം നാൾ അവർ 3 പേരും വൈശാഖിന്റെ വീട്ടിൽ എത്തി .കല്യാണം ക്ഷണിക്കലും വീട് വൃത്തിയാക്കലും കുറച്ചു മിനുക്കു പണികളും എല്ലാമായി അവർ അവിടെ തന്നെ തങ്ങി .അവർ നാലുപേരും ചേർന്ന് തന്നെയാണ് ഓരോ കാര്യങ്ങളും ചെയ്തിരുന്നത് .എല്ലാ വീടുകളിലും അവർ നേരിട്ട് പോയി വിവാഹം ക്ഷണിച്ചു .തങ്കച്ചൻ അങ്കിളിന്റെ വീട്ടിലും പോയി അവർ കല്യാണം ക്ഷണിച്ചു .സ്വന്തം പെങ്ങളുടെ വിവാഹത്തിന് കാണിക്കുന്ന
💬 Comments
View all comments