Chapter Title : നിനച്ചിരിക്കാതെ [Neethu]
അതെ ഉത്സാഹമായിരുന്നു അവർക്ക് മൂവർക്കും . ഒരുപാടാഗ്രഹിച്ച തന്റെ സ്വപ്‌നമായിരുന്ന വിദ്യ വിവാഹം കഴിച്ചു മറ്റൊരുവന്റേതാക്കുന്നതിൽ ലിന്റോക്ക് മനസ്സിൽ വല്ലാത്ത വീർപ്പുമുട്ടൽ ഉണ്ടായെങ്കിലും അവനതു പുറമെ പ്രകടിപ്പിച്ചില്ല ...
ദിനങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീണു ..റോസിലി അവരുടെ പഴയ ആഭരണങ്ങൾ ലിന്റോക്ക് നൽകി അതുമാറ്റി പുതിയ മോഡൽ വാങ്ങിക്കുവാൻ പറഞ്ഞു .വിദ്യയേയും കൂട്ടി അവർ ചാലക്കുടിയിൽ പോയി ആഭരണങ്ങൾ അവൾക്ക് ഇഷ്ടമുള്ളത് നോക്കി വാങ്ങിച്ചു .എല്ലാം കൂടി 15 പവന്റെ മുകളിൽ ഉണ്ടായിരുന്നു .വസ്ത്രങ്ങൾ എറണാകുളത്തു നിന്നുമാണ് എടുത്തത് ..വസ്ത്രങ്ങൾ എടുക്കാൻ റോസിലിയും സിസിലിയും കൂടെ പോയിരുന്നു .വിദ്യയുടെ അമ്മയും നാൽവർ സംഘവും ചേർന്ന് വസ്ത്രങ്ങൾ എടുത്തു .വിദ്യാകെടുത്തതിന്റെ കൂടെ അമ്മയ്ക്കും വൈശാഖിനും റോസിലി വസ്ത്രങ്ങൾ വാങ്ങി നൽകി ..ജീവിതത്തിൽ അതുവരെ കണ്ടിട്ടുപോലുമില്ലാത്ത അത്രക്കും വിലകൂടിയ സാരിയാണ് റോസിലി വിദ്യക്ക് വാങ്ങികൊടുത്തത് .അമ്മയ്ക്കും തരക്കേടില്ലാത്ത സാരിയും മറ്റും അവർ സമ്മാനിച്ചു ..
ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായി കല്യാണത്തിന്റെ തലേന്ന് തന്നെ റോസിലിയും വർഗ്ഗീസച്ചായനും എത്തി ബേസിലിന്റെ അമ്മയും എത്തിയിരുന്നു .ഡോക്ടർ ദമ്പതികൾ തിരക്ക് കാരണം കല്യാണ ദിവസമേ എത്തുകയുള്ളൂ എന്ന് അറിയിച്ചിരുന്നു .മണ്ഡപത്തിന്റെ അടുത്തുള്ള ഹോട്ടലിൽ റൂമുകൾ ഏർപ്പാടാക്കിയതിൽ റോസിലിയും വർഗീസും ബേസിലിന്റെ 'അമ്മ എലിസബത്തും തങ്കച്ചൻ അങ്കിളിന്റെ ഭാര്യ സിസിലിയും തങ്ങി .തലേ ദിവസം എല്ലാവരും വൈശാഖിന്റെ വീട്ടിൽ ഒത്തുകൂടി .കൂട്ടുകാർ നാലുപേരും ഓരോരോ കാര്യങ്ങളുമായി മുഴുവൻ സമയവും ഓടിനടന്നു .എല്ലാ മുഖങ്ങളിലും സന്തോഷം മാത്രം .വൈശാഖിന്റെ അച്ഛന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല .വരുന്ന അതിഥികളെ സ്വീകരിക്കുക എന്ന കർത്തവ്യം മാത്രം 'അമ്മ പക്ഷെ പണികളിൽ നിന്നും പണികളിലേക്ക് സതസമയവും പൊയ്ക്കൊണ്ടിരുന്നു .അതികം ആളുകൾ ഒന്നും ഇല്ലെങ്കിലും അയല്പക്കത്തുള്ളവരും ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും എല്ലാം കൂടി അത്യാവശ്യം ആളുകൾ തലേദിവസവും ഉണ്ടായിരുന്നു .ഔദ്യോഗിക കാരണങ്ങളാൽ തങ്കച്ചന് തലേ ദിവസംഎത്താൻ കഴിഞ്ഞില്ല ആ കുറവ് സിസിലി നികത്തി .കല്യാണത്തിന് കൃത്യമായി എത്താമെന്ന് തങ്കച്ചൻ വാക്ക് നൽകിയിരുന്നു .നെയ്ച്ചോറും ചിക്കൻ കറിയും തലേ രാത്രിയുടെ വിഭവങ്ങളായി .വിളമ്പാനും മറ്റുമായി നാട്ടിലെ പയ്യന്മാരും ഉണ്ടായിരുന്നു .ഭക്ഷണ ശേഷം വർഗീസും സിസിലിയും എലിസബത്തും
💬 Comments
View all comments