Chapter Title : നിനച്ചിരിക്കാതെ [Neethu]
ഹോട്ടലിലേക്ക് പോയി .രാത്രി വൈകിയും അവർ നാലുപേരും ഉറങ്ങാതെ ആ വീട്ടിലും മണ്ഡപത്തിലുമായി കഴിച്ചുകൂട്ടി .ഭക്ഷണ കാര്യമൊക്കെ കാറ്ററിങ്ങിനു നൽകിയകാരണം അതിന്റെ ടെൻഷൻ ഉണ്ടായിരുന്നില്ല എന്നാലും എല്ലാത്തിനും മേൽനോട്ടം ആവശ്യമായിരുന്നു .അതവർ ബാംഗിയായി നിർവഹിച്ചു .
കല്യാണ ദിവസം രാവിലെ കുളിച്ചൊരുങ്ങി വിദ്യ അമ്പലത്തിൽ പോകാനൊരുങ്ങി .ലിന്റോയാണ് അവൾക്കും അമ്മയ്ക്കും കൂട്ടുപോയത് .ലിന്റോയുടെ സ്വിഫ്റ്റിൽ കയറി അമ്മയും വിദ്യയും അമ്പലത്തിൽ എത്തി അവർക്കായി അമ്പലപ്പറമ്പിൽ കാറിൽ കാത്തുകിടന്നുപോലും ലിന്റോയുടെ മനസ്സിൽ അവളെ തനിക്കു ലഭിച്ചെങ്കിൽ എന്ന പ്രാര്ഥനയായിരുന്നു .നടക്കില്ലെന്ന് അവന് പൂർണ ബോധ്യമുണ്ടെങ്കിലും വെറുതെ അവൻ ആശിച്ചു .ഭഗവാനെ വണങ്ങി അവർ തിരികെ വീട്ടിലെത്തി .കാപ്പി കുടി കഴിഞ്ഞു പെണ്ണും മറ്റുള്ളവരും മണ്ഡപത്തിലേക്ക് പോയി ലിന്റോതന്നെയാണ് അവരെ മണ്ഡപത്തിലേക്ക് കൊണ്ട് പോയത് .ബ്യൂട്ടിഷൻ എത്തി വിദ്യയെ അണിയിച്ചൊരുക്കി .കല്യാണ ദിവസം കാര്യമായ ജോലികളൊന്നും ആ സുഹൃത്തുകൾക്ക് ഉണ്ടായിരുന്നില്ല .എല്ലാം ശരിയായി നടക്കുന്നില്ലേ എന്ന് എല്ലായിടത്തും നോക്കിയാൽ മാത്രം മതി .വരുന്ന അതിഥികൾക്ക് വെൽക്കം ഡ്രിങ്ക് നൽകുന്നത് മുതൽ എല്ലാത്തിനും കാറ്ററിങ് കാരെ ഏർപ്പെടുത്തിയിരുന്നു .സമയം വേഗത്തിൽ നീങ്ങി ക്ഷണിക്കപ്പെട്ടവർ എല്ലാം തന്നെ വന്നെത്തി .വൈശാഖിന്റെ അച്ഛനെ സഹായിക്കാൻ എന്ന വണ്ണം വർഗ്ഗീസച്ചായനും കൂടെ കൂടി .മണ്ഡപത്തിന്റെ വാതുക്കൽ ആളുകളെ സ്വീകരിക്കാൻ അവർ രണ്ടുപേരും മത്സരിച്ചു .ജംഷിയുടെ ഉപ്പയും ഉമ്മയും നേരത്തെതന്നെ എത്തി .വന്നപ്പോൾ തന്നെ സുബൈർ ഡോക്ടർ വർഗ്ഗീസച്ചായനോടൊപ്പം കൂടി .കൂട്ടത്തിൽ കൂടാത്ത ആളൊന്നുമല്ല തിരക്കുകാരണം കഴിയാറില്ല ഡോക്ടർക്കു .വിദ്യയോടൊപ്പം അവളുടെ അമ്മയും സിസിലിയും റോസിലിയും എലിസബത്തും ഇപ്പൊ സൽമ ഡോക്ടറും .അവൾക്കു ധൈര്യം പകർന്നും അവളെ പരിചരിച്ചും അവരെല്ലാവരും അവളോടൊപ്പം തന്നെ ഉണ്ടായിരുന്നു .മുല്ലപ്പൂവും ചൂടി പട്ടുസാരിയും ഉടുത്തു .ആടയാഭരണങ്ങൾ ചാർത്തി മൈക് അപ്പും കഴിഞ്ഞപ്പോൾ സിനിമനടി അവൾക്കുമുന്നിൽ തോറ്റുപോകും എന്നവർക്ക് തോന്നി .അത്രക്കും സുന്ദരിയായിരുന്നു കല്യാണ വേഷത്തിൽ വിദ്യ .അംഗലാവണ്യം വേണ്ടുവോളം ഉണ്ടായിരുന്ന വിദ്യയുടെ മേനികൊഴുപ്പിൽ അവളുടെ ഉയർച്ച താഴ്ചകൾ സാരിയിലും ബ്ലൗസിലും തിങ്ങിനിറഞ്ഞത് മറ്റുള്ളവരുടെ കണ്ണുകൾക്ക് അസൂയയുളവാക്കാൻ പ്രാപ്തമായിരുന്നു .. കൃത്യ സമയത്തു തന്നെ ചെറുക്കനും കൂട്ടരും എത്തി പറയത്തക്ക ആളുകളൊന്നും ചെറുക്കന്റെ ഭാഗത്തു
💬 Comments
View all comments