0%

Chapter Title : നിനച്ചിരിക്കാതെ [Neethu]

Author : Neethu Read All Parts 427

നിന്നും ഉണ്ടായില്ല .അച്ഛനും അമ്മയും പെങ്ങന്മാരും കുറച്ചു സുഹൃത്തുക്കളും ..എല്ലാം കൂടി 25 പേരിൽ താഴെ ആളുകൾ എല്ലാവരെയും അവർ ആനയിച്ചിരുത്തി .മണ്ഡപത്തിൽ സജ്ജമാക്കിയ സ്റ്റേജിൽ ചെറുക്കനെ സ്വീകരിച്ചിരുത്തി മുഹൂർത്ത സമയം അടുക്കാറായി .പെണ്ണിനെ വിളിക്കാൻ സമയമായി .പൂജ കർമങ്ങൾ ആരംഭിച്ചു .11 നും 11 .30 നും മദ്ധ്യയാണ് മുഹൂർത്തം .സമയം 11 കഴിഞ്ഞു .കല്യാണം കഴിഞ്ഞിട്ടുണ്ടാവുമോ എന്ന ആതിയിലാണ് തങ്കച്ചൻ മണ്ഡപത്തിലേക്ക് കയറി വന്നത് .വാതുക്കൽ തന്നെ വർഗീസിനെ കണ്ട് പുള്ളിക്കാരന് സമാധാനമായത് .അളിയനോട് കുശലം വച്ച് നിന്ന് അല്പം കഴിഞ്ഞപ്പോൾ ലിന്റോയും ജംഷിയും അങ്ങോട്ട് വന്നു .

അങ്കിളേ ഇപ്പോളാണോ വരുന്നേ .....

നൂറിൽ വച്ച് പിടിച്ചിട്ട ഇപ്പോളെങ്കിലും ഇങ്ങെത്തിയെ ...എന്തായി കാര്യങ്ങൾ

അകത്തോട്ടു വാ അങ്കിളേ ....ഡാഡി വാ സമയമായി ...

വരുവാ ...നീ ചെല്ല്

അളിയാ പിള്ളേർക്കിത്ര കഴിവുണ്ടെന്ന് എനിക്കിപ്പോള മനസ്സിലായത് ...ഒരു കല്യാണം നടത്ത ന്ന് പറഞ്ഞ ചില്ലറ കാര്യമാണോ .....

എത്ര ദിവസമായെന്നോ 3 എണ്ണവും ഇവിടെ കൂടാൻ തുടങ്ങിട്ട് ...

ഇപ്പോഴും നല്ല സൗഹൃദങ്ങൾ ഉണ്ടല്ലോ സന്തോഷം .....

അളിയൻ വാ ....സമയമായികാണും ....

വർഗീസിന്റെ കൂടെ തങ്കച്ചൻ മണ്ഡപത്തിന്റെ അകത്തേക്ക് പ്രവേശിച്ചു .കതിർമണ്ഡപത്തിൽ ഇരിക്കുന്ന വരനെ കണ്ടു തങ്കച്ചൻ ഞെട്ടി ...ഇവനാണോ വരൻ ..എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം അയാൾ അവിടെ തന്നെ നിന്നു .....

അളിയാ എന്താ അവിടെത്തന്നെ നിന്നെ ...വന്നേ ...

അളിയാ ഒന്നിങ്ങു വന്നേ ....തങ്കച്ചൻ വർഗീസിനെ പുറത്തേക്കു വിളിച്ചു ...

എന്ത് പറ്റി ....

അല്ല ശരിക്കും അന്വേഷിച്ചിട്ടാണോ ഈ കല്യാണം ഉറപ്പിച്ചത് .....

എന്തുണ്ടായി .....അളിയൻ കാര്യം പറ

ഈ ചെറുക്കൻ ആരാണെന്നു നിങ്ങൾക്കറിയോ ...

ശ്രീകുമാർ ...എറണാകുളത്തു ഏതോ കമ്പനിയിലെ ജോലിയാ ...വീട് കൊരട്ടിയില ..

ശ്രീകുമാർ ......എന്റെ അളിയാ ഇതിവന്റെ എത്രാമത്തെ കല്യാണമാണെന്നു ഇവന് പോലും അറിയില്ലായിരിക്കും ....പക്കാ ഫ്രോഡാ ....ക്രിമിനൽ ....

അളിയാ ....എന്തൊക്കെയാ പറയുന്നേ കേട്ടിട്ടെന്ടെ തല കറങ്ങുന്നു ....ഇനി ഇപ്പൊ എന്തോ ചെയ്യും

കല്യാണം നിർത്തണം അല്ലാതെന്തു ചെയ്യാനാ ...

💬 Comments

View all comments