0%

Chapter Title : നിനച്ചിരിക്കാതെ [Neethu]

Author : Neethu Read All Parts 428

പാവം ഈ വീട്ടുകാരോടെന്തു പറയും ...ഹോ ആ പിള്ളേരിതറിഞ്ഞാൽ ...

എല്ലാവരെയും അറിയിക്കണം ...കല്യാണം നടന്ന് ആ പെൺകൊച്ചു വഴിയാധാരമാകുന്നതിലും നല്ലതല്ലേ ...

അത് ശരിയാ ....

ഈ ആളുതന്നെയെന്നു അളിയന് ഉറപ്പല്ലേ

പിന്നല്ലേ ......ഞാനിവിടുത്തെ si യെ വിളിക്കാം ...

അല്ല ഇവരോടൊക്കെ പറയണ്ടേ .....

വേണം ....അളിയൻ ലിന്റോയെ ഇങ്ങു വിളിച്ചേ

അത് വേണോ ....

ഞാൻ പറഞ്ഞോളാം ....അളിയൻ വിളിക്ക്

വർഗീസച്ചയാൻ മകനെ വിളിച്ചു .ലിന്റോയും കൂടെ ബേസിലും അവർക്കടുത്തേക്കു വന്നു .ഇരുവരെയും കൂട്ടി തങ്കച്ചൻ പുറത്തേക്കു പോയി ...

മോനെ ഞാൻ പറയുന്നത് ക്ഷമയോടെ നിങ്ങൾ കേൾക്കണം ..എടുത്തുചാടി ഒന്നും ചെയ്തേക്കരുത് ...

എന്താ അങ്കിളേ ..ടെൻഷൻ ആക്കാതെ കാര്യം പറ

മോനെ ...ഈ ചെറുക്കനെ കുറിച്ച് ശരിക്കും അന്വേഷിച്ചതാണോ

ഞങ്ങൾ നേരിട്ട് പോയി അന്വേഷിച്ചൊന്നുമില്ല ....എന്താ അങ്കിളേ

മോനെ ഇവൻ ഒരു ക്രിമിനലാ ....പാവപെട്ട വീട്ടിലെ പെൺകുട്ടികളെ വിവാഹം കഴിച്ചു പെൺവാണിഭത്തിനായി വിൽക്കുന്ന ഏർപ്പാടാ ഇവന് .ഇവന്റെ പുറകിൽ ഒരുപാട് ആളുകൾ ഉണ്ട് ..ഇവന്റെ വീട്ടുകാരെ കുറിച്ചൊക്കെ ശരിക്കും നിങ്ങൾ അന്വേഷിച്ചതാണോ ...

അങ്കിളേ ..ഇനിയിപ്പോ ഈ അവസാന സമയത്തു കല്യാണം മുടങ്ങിയാൽ ...കർത്താവെ എന്തോ ചെയ്യും

മോനെ കല്യാണം നടന്നാൽ അതിലേറെ ആപത്താ ...

നിങ്ങൾ എന്തായാലും ആ പയ്യനെ അറിയിക്ക് ...തൽകാലം പെണ്ണിനെ ഇറക്കണ്ട .. പിന്നെ ബഹളം വെക്കരുത് മറ്റാരും ഇതറിയരുത് ....അവനെ രക്ഷപെടാൻ അനുവദിക്കരുതലോ ...അവന്റെ കൂടെ ഉള്ളവരെയും നിങ്ങൾ അവരെ നല്ലോണം ശ്രദ്ധിച്ചോളണം ഒരുത്തനും ഇവിടുന്നു പോകരുത്

എന്ത് ചെയ്യണം എന്നറിയാതെ ലിന്റോയും ബേസിലും അനങ്ങാതെ നിന്നു .കാര്യം അവർ ജംഷിയെ അറിയിച്ചു ..ചെറുക്കനെ തല്ലാൻ മുതിർന്ന ജംഷിയെ അവർ തടഞ്ഞു വച്ച് കാര്യത്തിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കി .

പൂറിമോനെ കൊല്ലണം ......ജംഷിയുടെ കലി അടങ്ങിയില്ല

ട ഇപ്പൊ വല്ലതും ചെയ്താൽ അവന്മാർ രക്ഷപെടും ....തൽകാലം ഒന്നും വേണ്ട ....

വൈശാഖ് അവരുടെ അടുത്തേക്ക് വരുന്നത് കണ്ട് അവർ സംസാരം നിർത്തി .അവരുടെ മുഖത്തെ ഭാവമാറ്റം വൈശാഖ് ശ്രദ്ധിച്ചു ..

എന്ത് പറ്റി

💬 Comments

View all comments