Chapter Title : നിനച്ചിരിക്കാതെ [Neethu]
.എല്ലാം ശരിയായി നടക്കുന്നില്ലേ എന്ന് എല്ലായിടത്തും നോക്കിയാൽ മാത്രം മതി .വരുന്ന അതിഥികൾക്ക് വെൽക്കം ഡ്രിങ്ക് നൽകുന്നത് മുതൽ എല്ലാത്തിനും കാറ്ററിങ് കാരെ ഏർപ്പെടുത്തിയിരുന്നു .സമയം വേഗത്തിൽ നീങ്ങി ക്ഷണിക്കപ്പെട്ടവർ എല്ലാം തന്നെ വന്നെത്തി .വൈശാഖിന്റെ അച്ഛനെ സഹായിക്കാൻ എന്ന വണ്ണം വർഗ്ഗീസച്ചായനും കൂടെ കൂടി .മണ്ഡപത്തിന്റെ വാതുക്കൽ ആളുകളെ സ്വീകരിക്കാൻ അവർ രണ്ടുപേരും മത്സരിച്ചു .ജംഷിയുടെ ഉപ്പയും ഉമ്മയും നേരത്തെതന്നെ എത്തി .വന്നപ്പോൾ തന്നെ സുബൈർ ഡോക്ടർ വർഗ്ഗീസച്ചായനോടൊപ്പം കൂടി .കൂട്ടത്തിൽ കൂടാത്ത ആളൊന്നുമല്ല തിരക്കുകാരണം കഴിയാറില്ല ഡോക്ടർക്കു .വിദ്യയോടൊപ്പം അവളുടെ അമ്മയും സിസിലിയും റോസിലിയും എലിസബത്തും ഇപ്പൊ സൽമ ഡോക്ടറും .അവൾക്കു ധൈര്യം പകർന്നും അവളെ പരിചരിച്ചും അവരെല്ലാവരും അവളോടൊപ്പം തന്നെ ഉണ്ടായിരുന്നു .മുല്ലപ്പൂവും ചൂടി പട്ടുസാരിയും ഉടുത്തു .ആടയാഭരണങ്ങൾ ചാർത്തി മൈക് അപ്പും കഴിഞ്ഞപ്പോൾ സിനിമനടി അവൾക്കുമുന്നിൽ തോറ്റുപോകും എന്നവർക്ക് തോന്നി .അത്രക്കും സുന്ദരിയായിരുന്നു കല്യാണ വേഷത്തിൽ വിദ്യ .അംഗലാവണ്യം വേണ്ടുവോളം ഉണ്ടായിരുന്ന വിദ്യയുടെ മേനികൊഴുപ്പിൽ അവളുടെ ഉയർച്ച താഴ്ചകൾ സാരിയിലും ബ്ലൗസിലും തിങ്ങിനിറഞ്ഞത് മറ്റുള്ളവരുടെ കണ്ണുകൾക്ക് അസൂയയുളവാക്കാൻ പ്രാപ്തമായിരുന്നു .. കൃത്യ സമയത്തു തന്നെ ചെറുക്കനും കൂട്ടരും എത്തി പറയത്തക്ക ആളുകളൊന്നും ചെറുക്കന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല .അച്ഛനും അമ്മയും പെങ്ങന്മാരും കുറച്ചു സുഹൃത്തുക്കളും ..എല്ലാം കൂടി 25 പേരിൽ താഴെ ആളുകൾ എല്ലാവരെയും അവർ ആനയിച്ചിരുത്തി .മണ്ഡപത്തിൽ സജ്ജമാക്കിയ സ്റ്റേജിൽ ചെറുക്കനെ സ്വീകരിച്ചിരുത്തി മുഹൂർത്ത സമയം അടുക്കാറായി .പെണ്ണിനെ വിളിക്കാൻ സമയമായി .പൂജ കർമങ്ങൾ ആരംഭിച്ചു .11 നും 11 .30 നും മദ്ധ്യയാണ് മുഹൂർത്തം .സമയം 11 കഴിഞ്ഞു
💬 Comments
View all comments