0%

Chapter Title : നിനച്ചിരിക്കാതെ [Neethu]

Author : Neethu Read All Parts 432

നല്ലൊരു പയ്യനെ അവൾക്കു കിട്ടാനുണ്ടോ ....

നീ ഇവിടിരി ഞാൻ അവനെ അറിയിക്കട്ടെ ....

ഞാനും വരാം .....

എന്ന വാ ....

അവരെല്ലാവരും ലിന്റോയുടെ അടുത്തേക്ക് ചെന്നു .വൈശാഖ് അവനെ കെട്ടിപിടിച്ചു ,,,,

അളിയാ ഞാൻ എങ്ങനെയാ നിന്നോട് .....

സമയം അധികമില്ല ...ഞാൻ ഡാഡിയെ ഒന്ന് കാണട്ടെ ....ജംഷി ഒന്ന് കൂടെ വാടാ

വാ അളിയാ ....ജംഷി അവനെയും കൂട്ടി ഡാഡിയുടെ അടുത്തേക്ക് ഓടി

ലിന്റോയെക്കണ്ടതും വർഗീസ് കാര്യങ്ങൾ തിരക്കി ...

എന്തായി എല്ലാവരെയും അറിയിച്ചോ ....

ഇല്ല ഡാഡി ....മമ്മിക്കും വൈശാഖിനും മാത്രമേ അറിയൂ ...

മോനെ മറ്റുള്ളവരെ അറിയിക്കണ്ടേ .....അവന്റെ അച്ഛൻ ഇപ്പൊ തന്നെ സമയം വൈകി എന്നും പറഞ്ഞു വന്നിരുന്നു ...

ഡാഡി എനിക്കൊരു കാര്യം പറയാനുണ്ട് ....

എന്താ മോനെ ......

ഡാഡി ഞാൻ വിദ്യയെ വിവാഹം കഴിച്ചോട്ടെ ....

മോനെ നീ .....വിവാഹം ഒരു ദിവസത്തേക്കുള്ളതല്ല... ജീവിതകാലം നിന്റെ കൂടെ കഴിയേണ്ട നിന്റെഭാര്യയാണ് ...ഇപ്പോഴത്തെ സഹതാപത്തിൽ വിവാഹം കഴിച്ചു പിന്നീട് വേണ്ടായെന്നു തോന്നിയാൽ രണ്ടു ജീവിതമല്ല ഞങ്ങളുടെ എല്ലാവരുടെയും ജീവിതത്തിൽ മനസമാധാനം ഉണ്ടാവില്ല ....

സഹതാപം കൊണ്ടല്ല ഡാഡി ....ശരിക്കും ഇഷ്ടമായിട്ട ....ഡാഡി സമ്മതിക്കണം

ഒരു പെൺകുട്ടിക്ക് ജീവിതം നൽകുന്നതിലും വലിയ പുണ്യമൊന്നും ഇല്ല മോനെ .....എനിക്ക് സമ്മതമാണ് മമ്മി കൂടി സമ്മതിക്കണം ....നീ അവളോട് കൂടി ഒന്ന് ചോദിക് ...

ഓക്കേ ഡാഡി .....

മമ്മി സമ്മതിക്കുമെന്നു ലിന്റോക്ക് നൂറു ശതമാനം ഉറപ്പായിരുന്നു .....അവൻ ഡ്രസിങ് റൂമിലേക്കോടി ...

മമ്മി ഒന്നിങ്ങു വന്നേ ....

എന്താ മോനെ .....

മമ്മി ഞാൻ വിദ്യയെ വിവാഹം കഴിക്കട്ടെ ....

മോനെ നീ .....

ശരിക്കും ഇഷ്ടമായിട്ട മമ്മി .....

ഡാഡി സമ്മതിക്കുമോ .....

ഡാഡിക്കു സമ്മതമാ .....

പിന്നെ എനിക്കെന്താ സമ്മതക്കുറവ് ....ഇതിലും നല്ലൊരു പെൺകുട്ടിയെ എന്റെ മോന് കിട്ടില്ല .....

മുഹൂർത്ത സമയം കഴിയാറായി ...വൈശാഖിന്റെ അച്ഛൻ കയറുപൊട്ടിക്കാൻ തുടങ്ങി ...ചെറുക്കൻ വീട്ടുകാരും പ്രശ്നമാക്കാൻ തുടങ്ങി ...പലതവണ ഡ്രസിങ് റൂമിൽ അച്ഛൻ വന്നുപോയി ..പെണ്ണിനെ വിളിക്കാൻ അയാൾ

💬 Comments

View all comments