Chapter Title : നിനച്ചിരിക്കാതെ [Neethu]
പോകാൻ തുടങ്ങിയതും വർഗീസ് അയാളെ അടുത്തേക് വിളിച്ചു കാര്യം പറഞ്ഞു ...എല്ലാം കേട്ട് ആ പാവം തളർന്നു വീണില്ലെന്നേ ഉള്ളു ....
പേടിക്കണ്ട വിവാഹം മുടങ്ങുകയൊന്നുമില്ല .....
മുടങ്ങാതെ .....ഇവന് എന്റെ കൊച്ചിനെ കൊടുക്കാൻ പറ്റുമോ ....
അവനു കൊടുക്കണ്ട ....ഞങ്ങക്ക് തന്നുടെ ....
കാര്യം മനസ്സിലാകാതെ ആ പാവം വർഗീസിന്റെ മുഖത്തേക്ക് നോക്കി ....
ഞങ്ങളുടെ ലിന്റോയുടെ പെണ്ണായിട്ടു അവളെ ഞങ്ങൾക്ക് തന്നുടെ .....
അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ....ജീവിതത്തിൽ ഒരിക്കലും എത്തിപ്പെടാൻ കഴിയാത്ത കുടുംബത്തിലേക്ക് വിവാഹം കഴിപ്പിച്ചയക്കാൻ ആണ് അനുവാദം ചോദിക്കുന്നത് ...ഇവർ തന്നെയാണ് കല്യാണം നടത്തുന്നതും ഇപ്പൊ ചെറുക്കനെയും ഇതിലും നല്ല മനസുള്ള ആളുകൾ കാണില്ല ....തെറ്റ് തന്ടെത് മാത്രമാണ് ..ചെറുക്കനെ കുറിച്ച് അന്വേശിച്ചില്ല ...കൊരട്ടിയിലെ വീടും മറ്റും കണ്ടപ്പോൾ കണ്ണുതള്ളി ..അയല്പക്കത്തുള്ളവരോട് അന്വേഷിച്ചു ..പുതിയതായി താമസം മാറി വന്നവരെന്നു പറഞ്ഞു ..അവർക്കാർക്കും ഈ കുടുംബത്തെ കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു ..സത്യത്തിൽ എല്ലാവരും സഹായിക്കാമെന്ന് പറഞ്ഞപ്പോൾ അയാൾ പിന്നൊന്നും നോക്കിയില്ല .ഒരിക്കലും തന്നെ കൊണ്ട് ഒറ്റയ്ക്ക് മകളെ കല്യാണം കഴിച്ചയപ്പിക്കാൻ പ്രാപ്തിയില്ലെന്ന് അയാൾ വിശ്വസിച്ചിരുന്നു .അതായിരുന്നു സത്യവും ......
ചേട്ടനെന്താ ഒന്നും പറയത്തെ ....
ഞാൻ എന്ത് പറയാൻ ....ഞങ്ങൾക്ക് സ്വപ്നം കാണാൻ പോലും യോഗ്യത ഇല്ലാത്ത കാര്യമാണ് സാർ ഇപ്പോൾ പറഞ്ഞത് .....
അവന് അവളെ ഇഷ്ടമാണ് .....അവന്റെ ഇഷ്ടങ്ങളാണ് ഞങ്ങൾക്ക് വലുത് ....
ഒന്നും തിരിച്ചു പറയാൻ കഴിയാതെ അയാൾ തരിച്ചു നിന്നു ......
അളിയാ പോലീസ് എത്തീട്ടുണ്ട് .....മണ്ഡപത്തിന്റെ മുഴുവൻ ഡോറും അടക്കാൻ പറ ....ഒരെണ്ണവും മിസ്സകരുത്
വർഗീസ് ലിന്റോയുടെ അടുത്തേക്ക് ചെന്നു ....
എന്താ ഡാഡി ...
മോനെ പോലീസ് എത്തീട്ടുണ്ട് ....ഇതിന്റെ മുഴുവൻ ഡോറും ലോക്ക് ചെയ്യ് ...അവരുടെ കൂടെ വന്ന പെണ്ണുങ്ങൾ ഡ്രസിങ് റൂമിലുണ്ടെങ്കിൽ എല്ലാത്തിനേം ഹാളിലേക്ക് കൊണ്ട് വാ ഒരെണ്ണവും ഇവിടുന്നു പോകരുത് .....
ഓക്കേ ഡാഡി ....വാടാ ലിന്റോ കൂട്ടുകാരെയും കൂട്ടി ഡ്രസിങ് റൂമിലേക്കെത്തി ....
മമ്മി നമ്മുടെ കൂടെ ഉള്ളവർ മാത്രം ഇവടെ നിക്കട്ടെ ....പിന്നെ വിദ്യയോട് കാര്യങ്ങൾ പറ അവൾക്കു
💬 Comments
View all comments