Chapter Title : നിനച്ചിരിക്കാതെ [Neethu]
സമ്മതമാണോ എന്നും ചോദിക്ക് ..ചെറുക്കന്റെ കൂടെ ആരെങ്കിലും വന്നിട്ടിട്ടുണ്ടോ ഇവിടെ ....
രണ്ടു തടിച്ച പെണ്ണുങ്ങൾ ....ചെറുക്കന്റെ പെങ്ങന്മാർ ആണെന്ന് പറഞ്ഞവർ അവിടെ ഉണ്ടായിരുന്നു ....കുറച്ചു നേരമായി അവർ ബഹളം വച്ചോണ്ടിരിക്കയിരുന്നു അതുങ്ങളെ ഇങ്ങു വിളിച്ചേ ......
റോസിലി ചെറുക്കന്റെ പെങ്ങന്മാരെന്നു പറഞ്ഞവരെ കൂട്ടി പുറത്തേക്കു വന്നു ...
മോനെ ഇവര ...
ചേച്ചിമാര് രണ്ടാളും എന്റെ കൂടെ വന്നേ .....ലിന്റോ അവരെയും കൂട്ടി ഹാളിലേക്ക് പോയി ....
ഹാളിന്റെ ഡോർ അകത്തുനിന്നും കുറ്റി ഇട്ടു കല്യാണത്തിന് വന്നവരെ എല്ലാവരെയും ഹാളിലേക്ക് വിളിച്ചു മെയിൻ ഡോറിലൂടെ si യും പോലീസ് കാരും അകത്തേക്ക് പ്രവേശിച്ചു .കുറച്ചു പോലീസ് കാരെ പുറത്തും നിർത്തി ...തങ്കച്ചൻ അകത്തേക്ക് കയറി ...
ശ്രീകുമാറെ ....ഒന്നിങ്ങു വന്നേ ...
മണ്ഡപത്തിൽ ഇരുന്ന ശ്രീകുമാർ പതുക്കെ എണീറ്റിരുന്നു ..രക്ഷപെടാൻ എന്തെങ്കിലും പഴുതുണ്ടോ എന്ന് അയാൾ നോക്കി ..എല്ലാ ഡോറും അടച്ചിരുന്നു .മുൻവശത്താണെങ്കിൽ പോലീസും ആളുകളും ....അയാൾ പതുക്കെ തങ്കച്ചന്റെ അടുത്തേക്ക് നടന്നു ....
മണ്ഡപത്തിൽ കല്യാണം കൂടാൻ വന്നവർക്കൊന്നും കാര്യം മനസ്സിലായില്ല ..ഓരോ മുഖത്തും ആശ്ചര്യഭാവം പതിയെ ഉള്ള കുശുകുശുക്കലും അടക്കത്തിലുള്ള സംസാരവും ഒഴിച്ചാൽ കല്യാണ മണ്ഡപം തികച്ചും നിശബ്ദം ....
ശ്രീകുമാർ പതിയെ തങ്കച്ചന്റെ അടുത്തെത്തി ......
ആഹ് ശ്രീകുമാരേ കൂടെ വന്നവരെ കൂട്ടി അങ്ങോട്ട് മാറി നിന്നെ .....
ശ്രീകുമാർ അനങ്ങാതെ അവിടത്തന്നെ നിന്നു .....
പെണ്ണിന്റെ കൂടെ വന്നവർ എല്ലാവരും ഇടത്തോട്ടു നിക്കണം ..ചെറുക്കന്റെ കൂടെ വന്നവർ വലത്തോട്ടും si ഹാളിന്റെ മുൻവശത്തു മധ്യ ഭാഗത്തായി നിന്നുകൊണ്ട് ആജ്ഞപിച്ചു ...പെൺവീട്ടുകാർ അപ്പോൾ തന്നെ ഇടത്തോട്ട് മാറാൻ തുടങ്ങി ...വലതുവശത് 10 പേരോളം ഉണ്ടായിരുന്നു ...
si അവർക്കരുകിലേക്കു നടന്നു .....
നിങ്ങളൊക്കെ പയ്യന്റെ ആരാ ...
ഞങ്ങൾ ആരുമല്ല സാറെ ....അയല്പക്കത്തുള്ളവരാ ...കല്യാണം ക്ഷണിച്ചതോണ്ട് വന്നതാ ....
ഹമ് .....നിങ്ങൾ ഇത്ര പേരെ വന്നിട്ടുള്ളോ ചെറുക്കൻ ഭാഗത്തുനിന്നും ....
അല്ല സാറെ ....വേറെയും ആളുകളുണ്ട് .....
എനിക്ക് പണി ഉണ്ടാക്കാതെ മര്യാദക്ക് ഇങ്ങോട്ടു മാറി നിന്നോ ....si തനി സ്വരൂപം പുറത്തെടുക്കാൻ
💬 Comments
View all comments