Chapter Title : നിനച്ചിരിക്കാതെ [Neethu]
റൂമിലെത്തി .അണിഞ്ഞൊരുങ്ങി നിക്കുന്ന വിദ്യയോട് എങ്ങനെ ഇത് പറയും എന്നറിയാതെ അവൻ ഡ്രസിങ് റൂമിന്റെ വാതിൽക്കൽ നിന്നു ....
സമയമായോ മോനെ .....പെണ്ണിനെ ഇറക്കട്ടെ .... റോസിലിയുടെ ചോദ്യമാണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്
മമ്മി ഒന്നിങ്ങോട്ടു വന്നേ .....
എന്താ മോനെ .....
അവൻ കാര്യങ്ങൾ പറഞ്ഞു .....
മോനെ ....ഇനിയിപ്പോ എന്ത് ചെയ്യും ...റോസിലി വിദ്യയെ നോക്കി ...എങ്ങനെ ഞാൻ അവളോട് പറയും
മമ്മി തൽകാലം ഒന്നും പറയണ്ട ....ഇപ്പൊ അവളെ ഇറക്കണ്ട മറ്റാരും അറിയേം വേണ്ട
അറിയിക്കണ്ടേ ....നീ എന്ത് ചെയ്യാൻ പോക ...
മമ്മി ഞാൻ ഇപ്പൊ വരാം ...അതുവരെ ആരും ഒന്നും അറിയണ്ട ..
ഹമ് ...
ഡ്രസിങ് റൂമിൽ നിന്നും പുറത്തിറങ്ങിയ ലിന്റോ എന്തൊക്കെയോ തീരുമാനിച്ചിരുന്നു . .അളിയാ ജംഷി നീയിങ്ങു വന്നേ
എന്താടാ ....
ഞാനിപ്പോൾ പറയാൻ പോകുന്നത് കേട്ട് നീ സത്യസന്ധമായി മറുപടി പറയണം
എന്താടാ ....
അളിയാ എനിക്ക് വിദ്യയെ ഇഷ്ടമാണ് ...നിങ്ങളോടു പോലും ഞാൻ ഇത് മറച്ചുവച്ചതാണ് നമ്മുടെ വൈശാഖിന്റെ അനിയത്തി ആയതു കൊണ്ട് മാത്രം .സഹതാപത്തിന്റെ പേരിലൊന്നുമല്ല ശരിക്കും ഇഷ്ടമായതോണ്ടാണ് ഞാൻ അവളെ കല്യാണം കഴിച്ചാലോ ...
നീ എന്തൊക്കെയാടാ പറയുന്നേ ...ഇത് നിന്റെ വീട്ടിലുള്ളവർ സമ്മതിക്കുമോ അവന്റെ വീട്ടുകാർ സമ്മതിക്കുമോ ...വേറെ ജാതിയും മതവുമൊക്കെയല്ലേ ....ഇത്ര ചെറുപ്പത്തിൽ കല്യാണം ...നീ ശരിക്കും ആലോചിച്ചിട്ടാണോ .....
അതേടാ ശരിക്കും ആലോചിച്ചിട്ട ...ജാതിയും മതവും പ്രശ്നമല്ലെങ്കിൽ എനിക്ക് അവളെ വേണം ....വൈശാഖിനോട് നീ ഒന്ന് ചോദിക്കട ..അവനു സമ്മതമാണെങ്കിൽ …എന്റെ വീട്ടുകാർ സമ്മതിക്കും
💬 Comments
View all comments