Chapter Title : നിനച്ചിരിക്കാതെ [Neethu]
ഞാൻ സമ്മതിപ്പിച്ചോളാം ...
ഹമ് ..നീ ഇവിടെ നിക്ക് ഞാൻ ചോദിക്കട്ടെ ....
സമയം നീങ്ങി കൊണ്ടിരുന്നു പെണ്ണിനെ വിളിക്കാൻ വൈശാഖിന്റെ അച്ഛൻ ഡ്രസിങ് റൂമിലെത്തി ...
സമയമായി പെണ്ണിനെ ഇറക്ക് .....
ചേട്ടൻ പൊക്കോ ..ഞങ്ങൾ വന്നോളാം ....റോസിലി വൈശാഖിന്റെ അച്ഛനെ പതുക്കെ ഒഴിവാക്കി മൊബൈൽ എടുത്തു ലിന്റോയെ വിളിച്ചു ....
മോനെ പെണ്ണിനെ ഇറക്കാൻ പറഞ്ഞു വൈശാഖിന്റെ അച്ഛൻ വന്നിരുന്നു ....എന്ത് ചെയ്യണം
മമ്മി ഞാൻ ഇപ്പൊ വരാം .....
ഹമ് ...
ജംഷി വേഗം വൈശാഖിന്റെ അടുത്തേക്ക് പോയി ...കസേരയിൽ കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന വൈശാഖിന്റെ അടുത്തിരുന്നു .
അളിയാ എനിക്കൊരു കാര്യം പറയാനുണ്ട്......
എന്താണെന്നുള്ള ഭാവത്തിൽ മുഖം ഉയർത്തി അവൻ ജംഷിയെ നോക്കി
നീ ബഹളം വെക്കരുത് ഇഷ്ടമല്ലെങ്കിൽ ഇപ്പൊ തന്നെ പറഞ്ഞോ ....
കാര്യം പറയടാ മൈരേ ....അവനെ ഇട്ട് വിഷമിപ്പിക്കാതെ ....ബേസിലിനു സങ്കടം നിയത്രിക്കാൻ കഴിഞ്ഞില്ല
അളിയാ ലിന്റോക്ക് വിദ്യയെ ഇഷ്ടമാണ് .....നിന്റെ പെങ്ങളായത്കൊണ്ട് അവൻ പറഞ്ഞില്ലെന്നേ ഉള്ളു അവന് അവളെ കല്യാണം കഴിക്കാൻ ഇഷ്ടമാണ് ..നിനക്ക് സമ്മതമാണെങ്കിൽ അവൻ വീട്ടുകാരോട് പറയുന്നുള്ളു ....നിന്റെ അഭിപ്രായം എന്താ ...
കതിർമണ്ഡപത്തിൽ വിവാഹം മുടങ്ങി നിക്കുന്ന അനിയത്തിക്ക് ഇതിലും നല്ലൊരു പയ്യനെ കിട്ടാനില്ല .വളരെ നാളായി അറിയുന്ന സുഹൃത് ,വീട്ടുകാർ….. ഈ വിവാഹത്തിന് ഏറ്റവും കൂടുതൽ സഹായിച്ച സുഹൃത് .ഒന്നും ആലോചിക്കാൻ വൈശാഖിനില്ലായിരുന്നു അതിനും മാത്രം യോഗ്യത തനിക്കും കുടുംബത്തിനും ഉണ്ടോയെന്ന് മാത്രമേ അവന് തോന്നിയുള്ളൂ ...
അളിയാ അതിനവന്റെ വീട്ടുകാർ സമ്മതിക്കുമോ .....
നിനക്ക് സമ്മതമാണോ ....
ഇതിലും
💬 Comments
View all comments