0%

Chapter Title : നിനച്ചിരിക്കാതെ [Neethu]

Author : Neethu Read All Parts 437

ഇഷ്ടമാണെന്നു പറയുന്നത് കേൾക്കാൻ ഞാൻ കൊതിച്ചിട്ടുണ്ട് .പിന്നെ ഓർക്കും എനിക്ക് സ്വപ്നം കാണാൻ പോലും യോഗ്യതയിലെന്ന് ...

ഇത്രയും മതി .....ഇനി അതികം സമയമില്ല മറ്റു കാര്യങ്ങൾ ശരിയാക്കട്ടെ ബാക്കിയൊക്കെ നമുക്കു കെട്ട് കഴിഞ്ഞിട്ട് സംസാരിക്കാം ...അവൻ അവളെയും കൂട്ടി മുറിക്കു പുറത്തേക്കു വന്നു ...അക്ഷമയോടെ റോസിലിയും മറ്റുള്ളവരും അവരെ കാത്തു നിക്കുന്നുണ്ടായിരുന്നു ....

എന്ത് പറഞ്ഞു മോനെ ......

എന്ത് പറയാൻ ....അവക്കിഷ്ടാ ....

എന്ന വേഗം മറ്റു കാര്യങ്ങൾ നോക്ക് .....

ഓക്കേ മമ്മി ....

ലിന്റോ വേഗം മണ്ഡപത്തിലേക്ക് വന്നു ജംഷിയെ വിളിച്ചു ....

എന്താടാ ....

ട പോയൊരു മിന്നുമാല മേടിച്ചോണ്ടു വാടാ ..

ഓക്കേ അളിയാ ...ദേ എത്തി ...അളിയാ ഡ്രസ്സ് ...

അത് ഇതുതന്നെ മതി .....

ഡാ കാശുണ്ടോ ...

ഉണ്ടെടാ ......

ഡാ അവളോടൊന്നു ചോദിച്ചേക്ക് എങ്ങനത്തെ വേണമെന്ന് ....

ഓക്കേ അളിയാ നീ ഒന്ന് ഒരുങ് അപ്പോഴേക്കും മിന്ന് റെഡി .....

ബേസിലെ മിന്നെടുക്കാൻ അറിയാലോ ....

അറിയാടാ .....

ഓക്കേ ....വേഗം ചെല്ല് .....

ബേസിലും ജംഷിയും മിന്നുമാല വാങ്ങിക്കാൻ പോയി ..വൈശാഖ് ലിന്റോക്കൊപ്പം നിന്നു .അവനെ ഒരുക്കാൻ തുടങ്ങി ...അലസമായി കിടന്ന മുടി അവൻ ചീകി ഒതുക്കി ..ഷർട്ടിലും പാന്റിലും ഉണ്ടായിരുന്ന അഴുക്കുകൾ തുടച്ചു ...അവനാൽ കഴിയുന്ന വിധം ലിന്റോയെ ഒരുക്കി ...

മുഹൂർത്തം കഴിഞ്ഞില്ലേ ....ഇനിയിപ്പോ എങ്ങനാ ....വൈശാഖിന്റെ 'അമ്മ റോസിലിയോട് തന്റെ സംശയം പ്രകടിപ്പിച്ചു ....

ഇനിയല്ലേ നല്ല മുഹൂർത്തം ...ചീത്ത സമയം കഴിഞ്ഞില്ലേ ചേച്ചി ....

ശരിയാ കല്യാണം എങ്ങാനും കഴിഞ്ഞിരുന്നേലോ .എന്റെ മോള് ഭാഗ്യമുള്ളവളാ ..... ബേസിലും ജംഷിയും മിന്നുമാലയുമായി പെട്ടന്നുതന്നെ എത്തി .വിദ്യയുടെ താല്പര്യപ്രകാരം ഇറക്കം കുറഞ്ഞ വണ്ണമുള്ള നൂലുമാലയാണ് അവർ വാങ്ങിയത് അതിനനുസരിച്ചുള്ള ചെറിയ മിന്നും .അവർ വന്നപ്പോൾ ലിന്റോക്കുള്ള ഷർട്ടും പാന്റും കൂടി വാങ്ങിച്ചിരുന്നു .ലിന്റോ പെട്ടന്ന് തന്നെ ഡ്രസ്സ് മാറി .വർഗീസും വേലായുധനും തങ്കച്ചനും സുബൈർ ഡോക്ടറും രക്ഷാധികാരികളായി ലിന്റോകോപം സ്റ്റേജിൽ നിന്നു .ബേസിലും വൈശാഖും ജംഷിയും ലിന്റോക്കൊപ്പം അടുത്തുതന്നെ എല്ലാവിധ

💬 Comments

View all comments