Chapter Title : നിനച്ചിരിക്കാതെ [Neethu]
സപ്പോർട്ടുകളും നൽകി കൂടെ കൂടി .സ്റ്റേജിൽ ഒരുക്കിയ കസേരയിൽ അവൻ ഇരുന്നു .സ്ത്രീ രത്നങ്ങൾ സർവ്വാഭരണ വിഭൂഷിതയായ വിദ്യയെ അങ്ങോട്ട് ആനയിച്ചു .അവളെയും കസേരയിൽ അവർ ഉപവിഷ്ടയാക്കി .ക്ഷണിക്കപ്പെട്ട അതിഥികളെ സാക്ഷിയാക്കി മാതാപിതാക്കളുടെയും ബന്ധുമിത്രാതികളുടെയും ആശിർവാതത്തിൽ ലിന്റോ വിദ്യയുടെ കഴുത്തിൽ മിന്നു ചാർത്തി .ശേഷം മണ്ഡപത്തിൽ ഒരുക്കിയ ഭക്ഷണം വിളമ്പി .കോഴി ബിരിയാണിയും
ഐസ് ക്രീമും കഴിച്ചു .ഓരോരുത്തരായി യാത്ര പറഞ്ഞിറങ്ങി .റോസിലിയും വർഗ്ഗീസച്ചായനും നേരത്തെ ഇറങ്ങി വീട്ടിൽ അവർക്കുള്ള സ്വീകരണം നൽകാനും ലിന്റോയുടെ മുറി ഒരുക്കാനും അങ്ങനെ പിടിപ്പതു പണിയുണ്ട് അവർക്കവിടെ അവർക്കു കൂട്ടായി ബേസിലും അവർക്കൊപ്പം പോയി .മണ്ഡപത്തിൽ നിന്നും ഇറങ്ങി വധുവരന്മാർ വൈശാഖിന്റെ വീട്ടിലേക്ക് പോയി .നിലവിളക്കും താലവുമായി 'അമ്മ അവരെ അകത്തേക്ക് വരവേറ്റു എല്ലാത്തിനും കൂട്ടായി ജംഷിയും ലിന്റോക്കൊപ്പം ഉണ്ടായിരുന്നു .വിശ്രമ ശേഷം ലിന്റോയും വിദ്യയും അവിടെ നിന്നും ഇറങ്ങി .ജംഷിയാണ് കാർ ഓടിച്ചത് .വിദ്യക് കൂട്ടിന് കാറിൽ അവരോടൊപ്പം സിസിലിയും ഉണ്ട് .സുബൈർ ഡോക്ടറും സൽമയും എലിസബത്തും ഒരുമിച്ചു അവരുടെ കാറിൽ വധുവരന്മാരെ അനുഗമിച്ചു .നിറകണ്ണുകളോടെ 'അമ്മ അവരെ യാത്രയാക്കി .അച്ഛന്റെ കാലിൽ തൊട്ടു വന്ദിച്ചു അവർ അനുഗ്രഹം വാങ്ങി .ലിന്റോയെ വൈശാക് കെട്ടിപ്പുണർന്നു .ഇതിലും വലിയൊരു സൗഹൃദം തനിക്ക് ജീവിതത്തിൽ ലഭിക്കില്ലെന്ന് വൈശാഖിന് തോന്നി .അവർക്കൊപ്പം പോകണമെന്ന് ഉണ്ടായിരുന്നു അവന് കല്യാണത്തിന്റെ ബാക്കി കാര്യങ്ങൾ തീർക്കാനുള്ളത് കൊണ്ട് അവൻ അവിടെത്തന്നെ നിൽക്കേണ്ടി വന്നു .. ലിന്റോയുടെ സ്വിഫ്റ്റ് കാറിൽ സിസിലിക്കൊപ്പം ലിന്റോയും വിദ്യയും വീട്ടിലേക്കു യാത്രയായി കല്യാണത്തിന്റെ ക്ഷീണവും പിരിമുറുക്കവും വിദ്യയെ തളർത്തി .ലിന്റോയുടെ മാറിൽ കിടന്നു അവൾ ഉറങ്ങി .അതുവരെ ലഭിക്കാതിരുന്ന കരുതലും സുരക്ഷയും അവൾക്ക് അവന്റെ മാറിൽ അനുഭവപെട്ടു വളരെ പെട്ടന്ന് തന്നെ അവൾ ഉറക്കത്തിലേക്കു വീണു ...
ബേസിലിനോടൊപ്പം റോസിലിയും വർഗ്ഗീസും വീട്ടിലെത്തി .സമയം അല്പം പോലും കളയാൻ ഇല്ലാതിരുന്നതിനാൽ വന്നപ്പോൾ തന്നെ ക്ഷീണം മറന്ന് അവർ പണികൾ ആരംഭിച്ചു .അടുക്കും ചിട്ടയും വേണ്ടുവോളമുള്ള ലിന്റോയുടെ മുറി വൃത്തിയാക്കാൻ അവർക്ക് അതികം പണിപ്പെടേണ്ടി വന്നില്ല മണിയറ ഒരുക്കാൻ അവർ ആരംഭിച്ചു ..തൃപ്പൂണിത്തുറയിൽ ചെന്ന് ബേസിൽ മുല്ലപ്പൂവും
💬 Comments
View all comments