Chapter Title : നിനച്ചിരിക്കാതെ [Neethu]
അവർക്കിടയിൽ ഒരിക്കലും ഉണ്ടായിട്ടില്ല .
കോളേജിലെ വെക്കേഷൻ സമയങ്ങളിൽ ജോലിക്ക് പോവാൻ വൈശാഖ് താല്പര്യപെട്ടു .എന്തെങ്കിലും വരുമാനം ഉണ്ടായാൽ അച്ഛനെ സഹായിക്കാമല്ലോ .വക്കേഷൻ പണിചെയ്യാൻ ഉള്ളതല്ല അതുവരെ കഷ്ടപെട്ടതിന് അല്പം വിശ്രമം അനിവാര്യമാണ് ലിന്റോക്കാണ് ഈ കാര്യത്തിൽ നിർബന്ധം .അവധിയുടെ നാളുകളിൽ അവർ അത് നന്നായി ഉപയോഗിക്കും വൈശാഖിനും ബേസിലിനും പ്രത്യേകിച്ച് ചിലവൊന്നും ഉണ്ടാവാറില്ല .
എല്ലാം ലിന്റോയും ജംഷീറും വഹിക്കും .ചാലകുടിക്കടുത്തു കൊടകര ഉളിക്കല് ദേശത്താണ് വൈശാഖിന്റെ വീട് .ചെറിയൊരു മല പ്രതേശം .പ്രകൃതി ബാംഗിയുള്ള സ്ഥലം .അതികം ആരും അറിയാത്ത ചെറിയൊരു വെള്ളച്ചാട്ടം വൈശാഖിന്റെ വീടിന്റെ അടുത്തുണ്ട് .
ഓടുകൊണ്ടു മേഞ്ഞ 1 മുറി മാത്രമുള്ള ചെറിയൊരു വീട് .എപ്പോഴും തൂത്തു തുടച്ചു വൃത്തിയാക്കി വച്ചിട്ടുണ്ടാകും അവന്റെ 'അമ്മ .വീട്ടിൽ കുറച്ചു കോഴിയും 4 -5 ആടും ഒക്കെ ഉണ്ട് .അവയുടെ പരിപാലനവും വീട്ടു ജോലിയുമൊക്കെയായി എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കും .പുഞ്ചിരി ഏതു സമയവും അമ്മയിൽ കളിയാടിക്കൊണ്ടിരിക്കും ആർക്കും അവരോടൊരിഷ്ടം തോന്നും .പഠനത്തിന്റെ അവസാന നാളുകൾ.. പരീക്ഷക്ക് തയ്യാറെടുക്കുന്നതിനു മുൻപ് ലഭിച്ച വിശ്രമ നാളുകൾ .പഠനം തുടങ്ങുന്നതിനു മുൻപ് അല്പം വിശ്രമം അതിനായി ബേസിലിനെയും വൈശാഖിനെയും ജംഷീറിനെയും ലിന്റോ അവന്റെ വീട്ടിലേക്കു വിളിച്ചു വരുത്തി .എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ് ലിന്റോ .അച്ഛൻ വർഗീസ് ബിസിനസ് ആണ് കൂട്ടത്തിൽ രാഷ്ട്രീയമുണ്ട് .മനസ്സുകൊണ്ട് നല്ല ഒന്നാന്തരം സഖാവാണ് .
'അമ്മ റോസിലി ബിസിനെസ്സിൽ ഭർത്താവിനെ സഹായിക്കും വീട്ടുകാര്യങ്ങൾ നോക്കും പുള്ളികാരിയും സഖാവാണ് .ഒരേ ഒരു മകനാണ് ..എല്ലാ വിത സ്വാതന്ത്രങ്ങളും നൽകിയാണ് അവർ മകനെ വളർത്തിയത് .മകൻ എന്നതിലപ്പുറം ഒരു സുഹൃത്തായാണ് അവർ അവനെ കണ്ടിരുന്നത് .ഇടക്കൊക്കെ ലിന്റോ കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിക്കാറുണ്ട് .അവർ വന്നാൽ പിന്നെ ഉത്സവത്തിന്റെ പ്രതീതിയാണ് വീട്ടിൽ .കളിയും ചിരിയും ബഹളവും… പാതിരയായാലും ഉറങ്ങേല്ല .എല്ലാത്തിനും പൂർണ സ്വാതന്ത്രം. .എല്ലാവരുടെയും വീടുകളിൽ കയറി എല്ലാവരെയും സന്ദർശിച്ചു സൗഹൃദം പുതുക്കി അനുഗ്രഹം വാങ്ങി ഹോസ്റ്റലിൽ തിരികെ എത്തുക പരീക്ഷക്ക് പഠിക്കുക ഇതാണ് പ്ലാൻ .അതിന്റെ ആദ്യ പടിയെന്നോണം ലിന്റോയുടെ വീട്ടിൽ നിന്നാണ് തുടക്കം .
💬 Comments
View all comments