Chapter Title : നിനച്ചിരിക്കാതെ [Neethu]
അത് കഴിഞ്ഞു ജംഷീർ ...ആലുവയിലാണ് ജംഷീറിന്റെ കുടുംബം അച്ഛൻ സുബൈർ ഡോക്ടറാണ് ഉമ്മ സൽമ ഡോക്ടറാണ് ..സഹോദരി ജസ്‌ന bds കഴിഞ്ഞു കല്യാണം കഴിച്ചു ഭർത്താവിനൊപ്പം കാനഡയിലാണ് .അവിടെ ചെന്നാൽ അവർ തങ്ങാറില്ല വീട്ടിൽ എപ്പോഴും രോഗികളും മരുന്നിന്റെ മണവും ..വല്യ ബഹളമൊന്നും എടുക്കാൻ കഴിയില്ല .അങ്കമാലി കഴിഞ്ഞു അല്പം മുന്നോട്ടു ചെന്നാലാണ് ബേസിലിന്റെ വീട് .സ്വാതന്ത്രം അവിടെയും വേണ്ടുവോളമുണ്ട് അവന്റെ അച്ഛൻ മരിച്ചു അമ്മക്ക് ജോലി ഉണ്ട് ചേട്ടൻ പഠിത്തം കഴിഞ്ഞു ഇപ്പോൾ ഗൾഫിൽ ഒരു കമ്പനിയിലാണ് സാമ്പത്തികമായി അത്ര വലിയ നിലയിലല്ല ...ശരിയായി വരുന്നു ..
മോനെ അവരെ കണ്ടില്ലല്ലോ .....
വന്നോളും മമ്മി .....ജംഷി വിളിച്ചായിരുന്നു
എന്താ ഇനി പ്രോഗ്രാംസ്
അങ്ങനൊന്നുല്ല്യ ....ഇന്നും നാളേം അവന്മാർ ഇവിടെ കാണും ,മറ്റന്നാ തിരിച്ചുപോകും ഞങ്ങൾ
നീയും പോവണോടാ
അതെ ...ജംഷിയുടെ വീട്ടിൽ പോവും അവിടെ നികൊന്നുല്ല ...ഉമ്മയെയും വാപ്പയെയും കാണണം നേരെ ബേസിലിന്റെ വീട്ടിൽ വൺ ഡേ ....പിന്നെ വൈശാഖിന്റെ വീട്ടിലേക്ക് അവിടുന്ന് ഹോസ്റ്റലിലേക്ക്
വൈശാഖിന്റെ വീട്ടിൽ സ്റ്റേ ഇല്ലേ മോനെ
പിന്നില്ലേ .....അമ്മച്ചിടെ കപ്പ പുഴുക്ക് തിന്നിട്ടെ ഹോസ്റ്റലിലേക്ക് പോകുന്നുള്ളൂ
നീ അവരെ ഒന്ന് വിളിച്ചു നോക്ക്
ഹമ്
ലിന്റോ മൊബൈൽ എടുത്തു ജംഷിയെ വിളിച്ചു
ട ജംഷി എവിടയാട….
അളിയാ വന്നോണ്ടിരിക്ക പേട്ട എത്തി
അവമാരോ
രണ്ടും ഉണ്ട് കൊടുക്കണോ
വേണ്ടടാ നീ ബസ് സ്റ്റാൻഡിൽ ഇറങ്ങി വിളിക്ക്
ഓക്കേ അളിയാ
ട ഞാൻ റോയൽ ബക്കറയിൽ കാണും അങ്ങോട്ട് വന്നാലും മതി
ഓക്കേ ട
20 മിനിറ്റ് അവർ തൃപ്പൂണിത്തുറ സ്റ്റാൻഡിൽ ഇറങ്ങി റോയൽ ബേക്കറിയിൽ കയറി ....
വാടാ .....ലിന്റോ അവരെ അടുത്തേക്ക് വിളിച്ചു
അളിയാ .....ജംഷി ഓടി അവന്റെ അടുത്തെത്തി ,പുറകെ ബേസിലും വൈശാഖും
എത്ര നേരമായെടാ എവിടായിരുന്നു
ഞാനല്ലടാ ദേ ഇവനെ പറഞ്ഞ മതി ജംഷി വൈശാഖിനെ ചൂണ്ടി പറഞ്ഞു
സോറി അളിയാ .....വിദ്യയെ പെണ്ണുകാണാൻ വന്നായിരുന്നു അതാ ലേറ്റ് ആയത്
ആണോ ....അത് നല്ല വാർത്തയാണല്ലോ
ട ദുഷ്ട........ ഇത്രയും നേരം ഒരുമിച്ചുണ്ടായിട്ടും ഇവൻ ഞങ്ങളോട്
💬 Comments
View all comments