Chapter Title : നിനച്ചിരിക്കാതെ [Neethu]
പറഞ്ഞില്ല അളിയാ
അതെന്താടാ ......
ഒരുമിച്ചു എല്ലാരോടും കൂടെ പറയാം എന്ന് കരുതി
എന്താടാ നിനക്കൊരു സങ്കടം പോലെ
ഒന്നുല്ലടാ
പറയുന്നുണ്ടോ മൈ .......
അതല്ലടാ ...കല്യാണം എന്നൊക്കെ പറഞ്ഞ ചിലവെത്രയാ അതോർക്കുമ്പോ
അതൊക്കെ നടക്കും അവര് സ്ത്രീധനം വല്ലതും ചോദിച്ചോ
ഒന്നും വേണ്ടന്ന പറഞ്ഞെ ......പെണ്ണ് കണ്ടു പോയതല്ലേ ഉള്ളു കാര്യങ്ങൾ ഒരുപാട് ഇനിയും ഉണ്ടല്ലോ
നീ ടെൻഷൻ അടിക്കാതെ ഞങ്ങളില്ലെടാ എന്തെങ്കിലും വഴിയുണ്ടാകും അല്ലേടാ ജംഷി
പിന്നല്ലാതെ
ബേസിലെ ട എന്തൊക്കെയാടാ വിശേഷംസ് വീട്ടിൽ
ഒന്നുല്ലളിയാ സുഖം .....
എന്താടാ കുടിക്കാൻ ...........നിങ്ങള് പറ
ജ്യൂസ് ആക്കിയാലോ
എന്ന പറ
എനിക്കൊരു പൈൻആപ്പിൾ ലിന്റോ അവന്റെ ഇഷ്ട ജ്യൂസ് പറഞ്ഞു
എനിക്കും അതന്നെ മതി ....ബേസിലും അറിയിച്ചു
എന്ന അതന്നെ മതി അല്ലേടാ വൈശാഖെ
മതിട .....
ചേട്ടാ നാല് പൈൻആപ്പിൾ ......ലിന്റോ ഓർഡർ നൽകി
എന്തൊക്കെയട പ്രോഗ്രാംസ് ....വൈശാഖ് ലിന്റോയുടെ മുഖത്തേക്ക് നോക്കി
ഒന്നുല്ലടാ അടുത്തത് ഇവന്റെ വീട്ടിൽ പിന്നെ ബേസിലിന്റെ ....ലാസ്‌റ് നിന്റെ വീട്ടിൽ അവിടുന്ന് നേരെ ഹോസ്റ്റൽ .....വേറെ വല്ല പ്ളാനുമുണ്ടെങ്കിൽ പറ
ഏയ് ഇല്ലടാ ....അത് മതി
പിന്നെ ഇവിടെ രണ്ടു ദിവസം ഓക്കേ
ഓക്കേ അളിയാ .....
ജ്യൂസ് കുടിച്ചു ബില്ല് കൊടുത്തു നാലുപേരും ലിന്റോയുടെ വീട്ടിലേക്കു പോയി .ലിന്റോയുടെ സ്വിഫ്റ്റ് അവന്റെ വീടിനെ ലക്ഷ്യമാക്കി നീങ്ങി നിറപുഞ്ചിരിയോടെ റോസിലി അവർക്കായി കാത്തു നിൽക്കുന്നുണ്ടായിരുന്നു .പടികടന്നു വരുന്ന സ്വിഫ്റ്റ് കാറിന്റെ അടുത്തേക്ക് റോസിലി നടന്നു .ഡോർ തുറന്ന് അവർ 4 പേരും പുറത്തിറങ്ങി .അവരെല്ലാവരും റോസിലിയെ നോക്കി ചിരിച്ചു ....
വാ മക്കളെ ......
സ്നേഹനിധിയായ 'അമ്മ അവരെ അകത്തേക്ക് വിളിച്ചു ....
അമ്മയോടൊപ്പം അവർ വീടിന്റെ അകത്തേക്ക് കയറി ...പല തവണ വന്നിട്ടുള്ളതു കൊണ്ട് അപരിചിത്വത്വം അവർക്കിടയിൽ കണ്ടില്ല ..
വൈശാഖെ എന്തൊക്കെയാ മോനെ വീട്ടിലെ വിശേഷം ....വിദ്യമോൾ എന്ത് പറയുന്നു
സുഖാണ് മമ്മി .......
വിദ്യയെ പെണ്ണുകാണാൻ വന്നെന്.....ലിന്റോ ഇടക്കുകയറി
ആണോ ......
ഹമ്
പയ്യൻ എന്ത് ചെയ്യുകയാ
ഒരു കമ്പനിയിലാ ....എറണാകുളത് ....
കാണാൻ
💬 Comments
View all comments