Chapter Title : നിനച്ചിരിക്കാതെ [Neethu]
അവൾ അവനോടു സംസാരിച്ചു
മമ്മി എന്ത് പറഞ്ഞു
ഇതുടുക്കാൻ ....
അതെന്തിനാ ...
അതിവിടുത്തെ ആചാരമാണ് ....
എന്താച്ചാരം ...
പുതുപ്പെണ്ണ് ഇത് ഉടുത്തൊണ്ടാണ് ആദ്യ ദിവസം ......അവൾ മുഴുമിപ്പിച്ചില്ല ...
ആദ്യ ദിവസോ .....നീ എന്തൊക്ക്യാ പറയുന്നേ
എങ്ങനെ പറയും എന്ന് അറിയാതെ അവൾ വിയർക്കാൻ തുടങ്ങി .....
പറയടോ മമ്മി എന്താ പറഞ്ഞെ
അത് .....ഞാനെങ്ങനെ പറയും ..
നിനക്കെന്നോട് പറയാൻ കഴിയാത്ത എന്ത് കാര്യമാ ഉള്ളെ ...നീ പറ
അതെ ...ആദ്യത്തെ രാത്രി ഇത് ഉടുക്കണം അങ്ങനാണത്രെ
അവൻ അവളെ നോക്കി ചിരിച്ചു ....നിനക്കിത്ര നാണമാണോ
അവൾ മുഖം കയ്യുകൊണ്ട് മറച്ചു ...
അവൻ അവളുടെ കയ്യ് മെല്ലെ മുഖത്തുനിന്നും മാറ്റി അവളുടെ മുഖത്തേക്കു തന്നെ നോക്കി ....
മറച്ചു വെക്കല്ലേ പൊന്നെ ഞാനൊന്നു കണ്ടോട്ടെ കണ്ണുനിറച്ചും
അവൾ പുഞ്ചിരി തൂകി അവനെ നോക്കി
നീ വാ നമുക്ക് കിടന്നോണ്ടു സംസാരിക്കാം ...അവൻ അവളെ പതിയെ കട്ടിലിലേക്ക് കയറ്റി കിടത്തി അവൾക്കു അഭിമുഖമായി അവനും അവളുടെ കൂടെ കിടന്നു ചെരിഞ്ഞു കിടന്നു മുഖാമുഖം നോക്കി അവർ ഇരുവരും
തനിക്കി വീട് ഇഷ്ടായോ
ഹമ് അവൾ പതിയെ മൂളി
വീട്ടിലുള്ളവരെയോ
ഹമ്
നിനക്കി മൂളൽ മാത്രേ ഉള്ളൂ ....വീട്ടി വച്ച് വാ കൂടാറില്ലല്ലോ
അവൾ അവനെ നോക്കി ചിരിച്ചു
നമ്മൾ വിവാഹം കഴിച്ചെന്നു കരുതി നിനക്കെന്നോടുള്ള സമീപനം മാറ്റേണ്ട ആവശ്യമില്ല ..മാറ്റാനും പാടില്ല
ഹമ്
ദേ പിന്നേം മൂളൽ ..
ഇനി മൂളില്ല
അങ്ങനെ പറ എന്റെ വിദ്യകുട്ടി ...
എന്ന ഇനി സാരിടെ കാര്യം പറ
അത് ഞാൻ പറഞ്ഞല്ലോ
എനിക്ക് മനസ്സിലായില്ല മമ്മി പറഞ്ഞപോലെ പറ
മമ്മി പറഞ്ഞു ..ഇത് നമ്മുടെ വീടിന്റെ ഒരു ആചാരമാണ് ഈ സാരി ആദ്യരാത്രി കഴിഞ്ഞാൽ സൂക്ഷിച്ചു എടുത്തു വെക്കണം എന്ന് .ആദ്യരാത്രിയിൽ മാത്രമേ ഈ സാരി ഉപയോഗിക്കാറുള്ളൂ .ഇനി മുതൽ ഞാനാണ് ഈ വീടിന്റെ അവകാശി അടുത്ത അവകാശി വരുന്ന വരെ ഞാൻ ഇത് സൂക്ഷിക്കണം .ഈ സാരി കയ്യ് മാറുന്നതിനൊപ്പം നമ്മുടെ അവകാശവും കഴിഞ്ഞു
💬 Comments
View all comments