0%

Chapter Title : നിനച്ചിരിക്കാതെ [Neethu]

Author : Neethu Read All Parts 440

മനസ്സിന്റെ നന്മയും വിളിച്ചോതുന്ന വസ്ത്രമായിരുന്നു അത് ..ചുവന്ന മിഡിയും കറുത്ത ടോപ്പും അവളുടെ അഴക് വർധിപ്പിച്ചു ...അവർക്കായി റോസിലിയും വർഗീസും,സിസിലിയും കാത്തുനിൽക്കുകയായിരുന്നു ..

വിദ്യ വന്നിട്ടുള്ള ആദ്യത്തെ ഭക്ഷണം ഒട്ടും കുറച്ചില്ല കുണ്ടനൂരുള്ള ക്രൗൺ പ്ലാസയിൽ വച്ചായിരുന്നു അവരുടെ ഡിന്നർ .5 സ്റ്റാർ ഹോട്ടൽ എന്നൊക്കെ വിദ്യക്ക് കേട്ടറിവ് മാത്രമായിരുന്നു ഉണ്ടായിരുന്നത് ..ആദ്യമായി അവിടെ ചെന്നപ്പോൾ വല്ലാത്തൊരു ഭീതി അവൾക്കനുഭവപ്പെട്ടു .എങ്ങനെ ഇവിടെ പെരുമാറണം എന്ന് പോലും അവൾക്കറിയില്ലായിരുന്നു .അവളുടെ മനസിന്റെ അവസ്ഥ ലിന്റോക്ക് പെട്ടന്ന് തന്നെ മനസിലായി

താൻ പേടിക്കണ്ടടൊ ഇതത്ര വലിയകാര്യമൊന്നുമല്ല ....തനിക്ക് ഇഷ്ടമുള്ളത് കഴിച്ചാമതി ....

എന്താ മോനെ .....റോസിലി കാര്യം തിരക്കി

ഒന്നുല്ല മമ്മി ....

ഓർഡർ ചെയ്ത ഭക്ഷണം അവർക്കുമുന്നിൽ നിരത്തി ..പലതും എന്താണെന്നു പോലും വിദ്യക്ക് മനസിലായില്ല ...ലിന്റോ ഓരോന്നും അവളെ പറഞ്ഞു മനസിലാക്കി .വളരെ കുറച്ചു മാത്രമേ അവൾ കഴിച്ചുള്ളൂ പലതിന്റെയും രുചി അവൾക്കിഷ്ടപെട്ടില്ല .വീട്ടിലെ ഭക്ഷണം തന്നെയാണ് നല്ലതെന്നു അവൾക്കു തോന്നി .ഭക്ഷണ ശേഷം അവർ വീട്ടിൽ തിരിച്ചെത്തി 11 മണിയോടെ റോസിലിയും സിസിലിയും വിദ്യയെ മണിയറയിലാക്കി... മണിയറയിൽ ലിന്റോ അവൾക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു നേരത്തെ അണിഞ്ഞ മിഡിയും ടോപ്പും മാറ്റി ചുവന്ന പട്ടു സാരിയാണ് അവളുടെ വേഷം .കയ്യിൽ പാൽ ഗ്ലാസുമായി അവൾ പതിയെ നാണം തുടിക്കുന്ന മുഖവുമായി ലിന്റോയുടെ അടുത്തേക്ക് അടിവച്ചു നടന്നു .ബെഡിൽ അവൾക്കായി കാത്തിരുന്ന ലിന്റോ എഴുനേറ്റു അവൽക്കരികിലേക്കു വന്നു .കയ്യിലെ പാൽ ഗ്ലാസ് അവളിൽ നിന്നും വാങ്ങി മേശയുടെ മുകളിൽ വച്ച് അവൻ അവളെ ബെഡ്‌ഡിലിരുത്തി ..

താനെന്താടോ ഒന്നും മിണ്ടാതെ ഇരിക്കണേ .....

അവൾ മറുപടി ഒന്നും പറഞ്ഞില്ല ...

എന്റെ വിദ്ധ്യേ നമ്മൾ ആദ്യമായി കാണുകയൊന്നും അല്ലല്ലോ നീയിങ്ങനെ മിണ്ടാതിരുന്നാൽ എങ്ങനെയാ

അവന്റെ മുഖത്തേക്ക് തലയുയർത്തി നോക്കി അവൾ പുഞ്ചിരിച്ചു ..

കർത്താവെ കാത്തു ഒന്ന് ചിരിച്ചല്ലോ ....

അവളിലെ ചിരിക്ക് അല്പം കൂടി തെളിച്ചം വന്നപോലെ അവനു തോന്നി .....

അല്ല ഇതെന്താ സാരി ....നേരത്തെ ഉണ്ടായിരുന്ന ഡ്രസ്സ് മതിയായിരുന്നു

മമ്മി പറഞ്ഞതാ ....ആദ്യമായി മണിയറയിൽ വച്ച്

💬 Comments

View all comments