Chapter Title : നിനച്ചിരിക്കാതെ [Neethu]
.സമയം അല്പം പോലും കളയാൻ ഇല്ലാതിരുന്നതിനാൽ വന്നപ്പോൾ തന്നെ ക്ഷീണം മറന്ന് അവർ പണികൾ ആരംഭിച്ചു .അടുക്കും ചിട്ടയും വേണ്ടുവോളമുള്ള ലിന്റോയുടെ മുറി വൃത്തിയാക്കാൻ അവർക്ക് അതികം പണിപ്പെടേണ്ടി വന്നില്ല മണിയറ ഒരുക്കാൻ അവർ ആരംഭിച്ചു ..തൃപ്പൂണിത്തുറയിൽ ചെന്ന് ബേസിൽ മുല്ലപ്പൂവും റോസാപൂവും വാങ്ങി വന്നു .ബെഡിലെ ഷീറ്റും പില്ലോ കവരും റോസിലി മാറ്റി വിരിച്ചു .വീട് മുഴുവൻ തൂത്തു തുടച്ചു എല്ലാം അടുക്കി വച്ചു .മറ്റുമുറികളിലെ ബെഡ് ഷീറ്റുകളും അവർ മാറ്റി .ബേസിൽ വാങ്ങിക്കൊണ്ടു വന്ന മുല്ലപ്പൂക്കൾ അവർ ബെഡിൽ വിതറി .വീട്ടിലെ ജോലികൾ ഒരുവിധം അവർ മൂവരും ചേർന്ന് ബാംഗിയാക്കി ലിന്റോയുടെ വിവാഹം കഴിഞ്ഞ വിവരം ബന്ധുക്കളോടും അയല്പക്കത്തുള്ളവരോടും പറഞ്ഞിരുന്നു ..അടുത്തുള്ളവർ വധുവരന്മാരെ കാണാൻ അവരുടെ വീട്ടിലേക്കെത്തി .7 മണിയോടെ ലിന്റോയും വിദ്യയും വീട്ടിലെത്തി .നന്നായൊന്നുറങ്ങിയ വിദ്യക്ക് ക്ഷീണം അല്പം കുറഞ്ഞ പോലെ തോന്നി ..കാറിന്റെ ഡോർ തുറന്നു വിദ്യ പുറത്തിറങ്ങി കൂടെ ലിന്റോയും .ഇതിനുമുൻപ് അവിടെ അവൾ വന്നിട്ടുണ്ടെങ്കിലും വീട്ടിലെ അംഗമായി ആദ്യത്തെ വരവാണ് ..റോസിലി അവളെ കുരിശുവരച്ചു അകത്തേക്ക് കൂട്ടികൊണ്ടുപോയി .. കല്യാണത്തിന്റെ അധ്വാനത്തിൽ എല്ലാവരും നന്നായി ക്ഷീണിച്ചിരുന്നു .ജംഷി ഉപ്പക്കും ഉമ്മക്കും ഒത്തു വീട്ടിലേക്ക് പോയി .ലിന്റോയുടെ കാറിൽ ബേസിൽ അമ്മയെയും കൂട്ടി വീട്ടിലേക്കു യാത്രയായി .പോകാൻ നേരം ജംഷിയും ബേസിലും ലിന്റോയെ കെട്ടിപ്പുണർന്നു .അവനു ഫസ്റ്റ് നൈറ്റ് ആശംശകൾ നേർന്നാണ് അവർ യാത്രയായത് .അവിടെ തങ്ങാൻ ലിന്റോ അവരെ നിർബന്ധിച്ചെങ്കിലും അവർ കൂട്ടാക്കിയില്ല .ക്ഷീണമകറ്റാൻ നല്ലൊരു ഉറക്കം അനിവാര്യമാണെന്നതിനപ്പുറം അവർക്കു പ്രൈവസി നൽകുക എന്നതിനായിരുന്നു അവർ മുൻതൂക്കം നൽകിയത്
💬 Comments
View all comments