Chapter Title : നിനച്ചിരിക്കാതെ [Neethu]
സിസിലി അന്നവിടെ തന്നെ തങ്ങി .കുറച്ചു അയല്പക്കകാരും ഒന്ന് രണ്ടു ബന്ധുക്കളും വർഗീസിന്റെ കുറച്ചു സുഹൃത്തുക്കളും പെണ്ണിനെ കാണാൻ എത്തിയിരുന്നു .എല്ലാവരും പിരിഞ്ഞപ്പോൾ സമയം 9 കഴിഞ്ഞു ..
മോനെ .....റോസിലി ലിന്റോയെ അടുത്തേക്ക് വിളിച്ചു ..
എന്താ മമ്മി ....
ഒന്നിങ്ങു വന്നെടാ ......
ലിന്റോ പടികളിറങ്ങി താഴേക്കു വന്നു ....
മോനെ നിങ്ങള് രണ്ടാളും ഫ്രഷ് ആയി താഴേക്ക് വാ ...ഫുഡ് പുറത്തുപോയി കഴിക്കാം ...
ഓക്കേ മമ്മി ....
പെട്ടന്ന് തന്നെ ലിന്റോയും വിദ്യയും കുളിച്ചു വസ്ത്രങ്ങൾ മാറ്റി താഴേക്ക് എത്തി ..വിദ്യക്ക് ഉടുക്കാനുള്ള വസ്ത്രങ്ങൾ നേരത്തെ വാങ്ങിയത് അവർ കൊണ്ടുവന്നിരുന്നു .സാരി മാറ്റി മിഡിയും ടോപ്പും അണിഞ്ഞപ്പോൾ അവൾ ചെറിയൊരു കുട്ടിയെപ്പോലെ തോന്നിച്ചു .അവളുടെ മുഖത്തെ നിഷ്കളങ്കതയും മനസ്സിന്റെ നന്മയും വിളിച്ചോതുന്ന വസ്ത്രമായിരുന്നു അത് ..ചുവന്ന മിഡിയും കറുത്ത ടോപ്പും അവളുടെ അഴക് വർധിപ്പിച്ചു ...അവർക്കായി റോസിലിയും വർഗീസും,സിസിലിയും കാത്തുനിൽക്കുകയായിരുന്നു ..
വിദ്യ വന്നിട്ടുള്ള ആദ്യത്തെ ഭക്ഷണം ഒട്ടും കുറച്ചില്ല കുണ്ടനൂരുള്ള ക്രൗൺ പ്ലാസയിൽ വച്ചായിരുന്നു അവരുടെ ഡിന്നർ .5 സ്റ്റാർ ഹോട്ടൽ എന്നൊക്കെ വിദ്യക്ക് കേട്ടറിവ് മാത്രമായിരുന്നു ഉണ്ടായിരുന്നത് ..ആദ്യമായി അവിടെ ചെന്നപ്പോൾ വല്ലാത്തൊരു ഭീതി അവൾക്കനുഭവപ്പെട്ടു .എങ്ങനെ ഇവിടെ പെരുമാറണം എന്ന് പോലും അവൾക്കറിയില്ലായിരുന്നു .അവളുടെ മനസിന്റെ അവസ്ഥ ലിന്റോക്ക് പെട്ടന്ന് തന്നെ മനസിലായി
താൻ പേടിക്കണ്ടടൊ ഇതത്ര വലിയകാര്യമൊന്നുമല്ല ....തനിക്ക് ഇഷ്ടമുള്ളത് കഴിച്ചാമതി ....
എന്താ മോനെ .....റോസിലി കാര്യം തിരക്കി
ഒന്നുല്ല മമ്മി ....
ഓർഡർ ചെയ്ത ഭക്ഷണം അവർക്കുമുന്നിൽ നിരത്തി ..പലതും എന്താണെന്നു പോലും
💬 Comments
View all comments