Chapter Title : നിനച്ചിരിക്കാതെ [Neethu]
വിദ്യക്ക് മനസിലായില്ല ...ലിന്റോ ഓരോന്നും അവളെ പറഞ്ഞു മനസിലാക്കി .വളരെ കുറച്ചു മാത്രമേ അവൾ കഴിച്ചുള്ളൂ പലതിന്റെയും രുചി അവൾക്കിഷ്ടപെട്ടില്ല .വീട്ടിലെ ഭക്ഷണം തന്നെയാണ് നല്ലതെന്നു അവൾക്കു തോന്നി .ഭക്ഷണ ശേഷം അവർ വീട്ടിൽ തിരിച്ചെത്തി 11 മണിയോടെ റോസിലിയും സിസിലിയും വിദ്യയെ മണിയറയിലാക്കി... മണിയറയിൽ ലിന്റോ അവൾക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു നേരത്തെ അണിഞ്ഞ മിഡിയും ടോപ്പും മാറ്റി ചുവന്ന പട്ടു സാരിയാണ് അവളുടെ വേഷം .കയ്യിൽ പാൽ ഗ്ലാസുമായി അവൾ പതിയെ നാണം തുടിക്കുന്ന മുഖവുമായി ലിന്റോയുടെ അടുത്തേക്ക് അടിവച്ചു നടന്നു .ബെഡിൽ അവൾക്കായി കാത്തിരുന്ന ലിന്റോ എഴുനേറ്റു അവൽക്കരികിലേക്കു വന്നു .കയ്യിലെ പാൽ ഗ്ലാസ് അവളിൽ നിന്നും വാങ്ങി മേശയുടെ മുകളിൽ വച്ച് അവൻ അവളെ ബെഡ്ഡിലിരുത്തി ..
താനെന്താടോ ഒന്നും മിണ്ടാതെ ഇരിക്കണേ .....
അവൾ മറുപടി ഒന്നും പറഞ്ഞില്ല ...
എന്റെ വിദ്ധ്യേ നമ്മൾ ആദ്യമായി കാണുകയൊന്നും അല്ലല്ലോ നീയിങ്ങനെ മിണ്ടാതിരുന്നാൽ എങ്ങനെയാ
അവന്റെ മുഖത്തേക്ക് തലയുയർത്തി നോക്കി അവൾ പുഞ്ചിരിച്ചു ..
കർത്താവെ കാത്തു ഒന്ന് ചിരിച്ചല്ലോ ....
അവളിലെ ചിരിക്ക് അല്പം കൂടി തെളിച്ചം വന്നപോലെ അവനു തോന്നി .....
അല്ല ഇതെന്താ സാരി ....നേരത്തെ ഉണ്ടായിരുന്ന ഡ്രസ്സ് മതിയായിരുന്നു
മമ്മി പറഞ്ഞതാ ....ആദ്യമായി മണിയറയിൽ വച്ച് അവൾ അവനോടു സംസാരിച്ചു
മമ്മി എന്ത് പറഞ്ഞു
ഇതുടുക്കാൻ ....
അതെന്തിനാ ...
അതിവിടുത്തെ ആചാരമാണ് ....
എന്താച്ചാരം ...
പുതുപ്പെണ്ണ് ഇത് ഉടുത്തൊണ്ടാണ് ആദ്യ ദിവസം ......അവൾ മുഴുമിപ്പിച്ചില്ല ...
ആദ്യ ദിവസോ .....നീ എന്തൊക്ക്യാ പറയുന്നേ
എങ്ങനെ പറയും
💬 Comments
View all comments