Chapter Title : നിനക്കാതെ 2 [Kevin]
അനുസരിച്ചു...
"""പിന്നെ മോളെ.... നീ സ്വന്തം കൂടപ്പിറപ്പിനെ പോലെ ആ കുട്ടിയെ നോക്കണം...... ഇപ്പൊ തന്നെ അത് കുറെ വിഷമിച്ചു..... ഇനി നമ്മൾ ആയിട്ട് അതിനെ വിഷമിപ്പിക്കരുത്.... """
ചേച്ചി അത് തലകുലുക്കി സമ്മതിച്ചു......
""" അനു നീ ആ കുട്ടിയെ ഇങ്ങോട്ട് വിളിക്ക്....... അല്ലേൽ വേണ്ട ഞാൻ പോയി സംസാരിച്ചോളാം....... """ അതും പറഞ്ഞു അച്ഛൻ അവളുടെ അടുത്തക്ക് പോയി...
കുറച്ചു കഴിഞ്ഞ് അച്ഛൻ വന്നു പിന്നാലെ അവൾ ബാഗും തൂക്കി പിടിച്ചോണ്ട് വന്നു... അവൾ വരുന്നത് കണ്ടപ്പോ എന്റെ ചങ്ക് പിടഞ്ഞു...... അവളെ കെട്ടിപിടിച് കരയണം എന്നുണ്ടായിരുന്നു..... അവൾ എന്നെ തലപൊക്കി നോക്കി..... ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി....എന്റെ കണ്ണും അവളുടെ കണ്ണും അറിയാതെ നിറയുന്നുണ്ട്..... എന്തിനാണ് എന്നറിയില്ല....... അവളുടെ കണ്ണിൽ നല്ല ടെൻഷൻ ഉണ്ട്..... ചേച്ചിയുടെ വീട്ടിലേക്കാണ് പോകുന്നത് എന്നറിഞ്ഞത് കൊണ്ടാണ്....... കാരണം വേറെ ഒന്നും അല്ല..... ഞാൻ ചേച്ചീനെ പറ്റി എല്ലാ കാര്യങ്ങളും ഇവൾക്ക് പണ്ടേ പറഞ്ഞു കൊടുത്തിട്ടുണ്ട്.....ചേച്ചി നല്ല കലിപ്പി ആണ്...... അതാണ് അവൾക് ഇത്ര ടെൻഷൻ......
""""അനില....... """" ചേച്ചിയുടെ ആ വിളി കേട്ടപ്പോൾ അവൾ എന്നിൽ നിന്ന് ആ കണ്ണുകൾ പിൻവലിച്ചു.......
"""ഇങ്ങ് വാ....... """ ചേച്ചി അവളെ സ്നേഹത്തോടെ അടുത്തേക്ക് വിളിച്ചു.....
അല്പം മടിച്ചാണെങ്കിലും അവൾ ചേച്ചിടെ അടുത്തേക്ക് ചെന്നു....... ചേച്ചി അവളുടെ മുഖം കൈയിൽ എടുത്തു......
""" എന്റെയൊപ്പം വാട്ടോ..... അച്ഛൻ എല്ലാം പറഞ്ഞില്ലേ...... നമ്മുക്ക് അവിടെ അടിച്ചു പൊളിക്കാം..... ഞാൻ അവിടെ കൂട്ടൊന്നും ഇല്ലാതെ ബോറടിച്ചിരിപ്പാണ്.... നമ്മുക്ക് തകർക്കാം....... """"
💬 Comments
View all comments