Chapter Title : നിനക്കാതെ 2 [Kevin]
ചേച്ചി അവളോട് അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു....... അത് പേടിച്ചിട്ടാണോ അതോ ചേച്ചിടെ സ്നേഹം കണ്ട് സന്തോഷം കൊണ്ടാണോ എന്ന് എനിക്ക് പിടുത്തം കിട്ടിയില്ല......
"""അയ്യേ...... കരയുവാണോ..? ഇനി കരഞ്ഞാൽ ഞാൻ നല്ല തല്ല് വച്ചു തരും....സംശയം ഉണ്ടെങ്കിൽ ഇവനോട് ചോദിച്ചാൽ മതി..... കേട്ടോ....?
അതും പറഞ്ഞു ചേച്ചിയുടെ അവള്ടെ കണ്ണ് തുടച്ചു...... അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു...... അത് കണ്ടപ്പോൾ തന്നെ എന്റെ മനസൊന്നു തണുത്തു.....
ചേച്ചി അവളുടെ കൈയിൽ നിന്ന് ബാഗ് വാങ്ങി അവളെയും കൊണ്ട് കാറിന്റെ അടുത്തേക്ക് നടന്നു..... കാറിൽ കേറുന്നതിന് മുൻപ് അവൾ എന്നെ നോക്കി........ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു..... അവൾ തിരിച്ചും എന്നെ നോക്കി ചിരിച്ചു ..... അവളുടെ ആ ചിരിയിൽ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതെയാവുകയായിരുന്നു......അനുവും അമ്മയും അവളെ കൈ വീശി യാത്രയാക്കി.....അച്ഛനാണ് കാർ ഓടിക്കുന്നത്..... കാർ പതിയെ ഗേറ്റ് കടന്ന് ദൂരേക്ക് മാഞ്ഞു....ഞാൻ അവിടേക്ക് നോക്കി അല്പ്പ നേരം അവിടെ നിന്നു.......
കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ പതിയെ റൂമിലേക്ക് വലിഞ്ഞു...... ഇനി അവിടെ നിന്നാൽ അമ്മയുടെ വക അടുത്ത ചീത്ത കേൾക്കേണ്ടി വരും..... ഞാൻ റൂമിൽ ചെന്ന് ബെഡിൽ കിടന്നു........ തികച്ചും ഒരു സിനിമ കഥ പോലെയാണ് ഇന്നത്തെ ദിവസം കടന്നു പോയിക്കൊണ്ടിരിക്കുന്നത്...... ഇപ്പോഴും എന്റെ മനസ്സിൽ അവളുടെ മുഖം മാത്രം......"""എന്റെ അനിലയുടെ...""
അവളുടെ ആ ചിരി...... ഒറ്റ നോട്ടത്തിൽ ഞാൻ വീണു പോയ അവളുടെ ചിരി എന്റെ മനസ്സിൽ തങ്ങി നിന്നു......എന്റെ മനസ് പതിയെ അവളുടെ ഓർമകളിലേക്ക് എന്നെ കൊണ്ട്പോയി.... അവളെ
💬 Comments
View all comments