0%

Chapter Title : നിനക്കാതെ 2 [Kevin]

Author : Kambikathakal Read All Parts 151

പോലെ ആ കുട്ടിയെ നമ്മുക്ക് ചതിക്കാൻ പറ്റില്ലല്ലോ..... നീ വാ..... """"

"""""അവിടെ പോയി ആ അച്ഛനോട് എന്ത് സംസാരിക്കും.......അദ്ദേഹത്തിന്റെ മുഖത്ത് നമ്മൾ എങ്ങനെ നോക്കും.... ഞാൻ വരുന്നില്ല ഏട്ടാ....."""""

"""നിന്നോട് വരാൻ പറ്റുമോ എന്നല്ല വരണം എന്നാ പറഞ്ഞത്..... ചെല്ല്.... വേഗം റെഡിയാക് """"" അച്ഛന്റെ ശബ്ദത്തിന്റെ കാഠിന്യം കൂടിയപ്പോൾ അമ്മ വേഗം എഴുന്നേറ്റ് എന്നെ കടുപ്പിച്ചു ഒന്ന് നോക്കിയിട്ട് റൂമിലേക്ക് പോയി.....

""""മോളെ നീയും വാ.... നമ്മുക്ക് എല്ലാ ശരിയാക്കാം വിഷമിക്കാതെ ഇരിക്ക്..പോയി മുഖമൊക്കെ കഴുകി വാ ചെല്ല്.......... """
"""ടാ...നീയും വരണം..... കേട്ടോടാ..."""""
അച്ഛൻ എന്നോട് അങ്ങനെ പറഞ്ഞപ്പോൾ പറ്റില്ല എന്ന് പറയണം എന്നുണ്ടായിരുന്നു...... പക്ഷെ ആ ഒരു സാഹചര്യത്തിൽ അങ്ങനെ പറഞ്ഞാൽ ഉണ്ടാവാൻ പോകുന്ന പുകിലിനെ കുറിച് ആലോചിച്ചപ്പോൾ ഒന്നും മിണ്ടാതെ തലയാട്ടാനേ എനിക്ക് കഴിഞ്ഞൊള്ളു.......

ഞാൻ പതിയെ റൂമിലേക്ക് നടന്നു..... കൈയിൽ കിട്ടിയ ജീൻസും ഷർട്ടും വലിച്ചു കേറ്റി....റൂമിൽ നിന്ന് പുറത്തിറങ്ങാൻ നേരത്താണ് പല്ലുതേച്ചില്ല എന്ന് ഓർത്തത്.....മൈര് ഇനി നേരം വൈകിയാൽ അച്ഛൻ എന്റെ നെഞ്ചത്ത് പൊങ്കാലയിടും....... ആ.... എന്ത് മൈരെങ്കിലും ആവട്ടെ പല്ലുതേച്ചു കുളിച്ചിട്ട് പോകാം.... ഞാൻ പെട്ടന്ന് ഡ്രസ്സ്‌ എല്ലാം ഊരിമാറ്റി ടവൽ എടുത്തു ബാത്‌റൂമിൽ കയറി....ഒന്നും ആലോചിക്കാൻ ഉള്ള സമയവും ഇല്ല ആലോചിക്കാൻ തോന്നുമില്ല........പെട്ടന്ന് തന്നെ കുളിച്ചിറങ്ങി ഊരിയിട്ട ജീൻസും ഷർട്ടും വീണ്ടും വലിച്ചു കേറ്റി റൂം പൂട്ടി പുറത്തിറങ്ങി......

താഴേക്ക് ചെന്നപ്പോൾ എല്ലാവരും എന്നെ നോക്കി നിൽക്കുകയാണ്..... അമ്മയും അച്ഛനും റെഡി ആയി നിൽക്കുന്നുണ്ട്.... അനില അതെ വേഷത്തിൽ തന്നെയാണ്....മുഖമൊക്കെ കഴുകി എങ്കിലും നല്ല പേടി ഉണ്ട് അവളുടെ മുഖത്ത്.....തന്തയെ കാണാൻ പോകുന്നതിന്റെ പേടി ആയിരിക്കും.... അനു പഴേ പോലെ തന്നെ അവിടെ നിൽക്കുന്നുണ്ട്... അവൾ വരുന്നില്ല എന്ന് തോന്നുന്നു......

""എവിടെയായിരുന്നടാ ഇത്രയും നേരം? """ അച്ഛന്റെ വകയാണ് ചോദ്യം ....

""""അത്.... കുളിച് റെഡി ആയപ്പോ... വൈകി....""

"""ഒരുങ്ങികെട്ടി ആരെ കാണാനാ.... മനുഷ്യനെ നാണം കെടുത്താൻ ഉണ്ടായ സന്തതി.... വേഗം പോയി വണ്ടിയിൽ കയറട..... """"

ഞാൻ ഒന്നും മിണ്ടാതെ പതിയെ കാറിന്റെ അടുത്തക്ക്

💬 Comments

View all comments