Chapter Title : നിനക്കാതെ 2 [Kevin]
അതിന്റെ ദൂഷ്യവശം പറഞ്ഞ് ക്ലാസ്സ് എടുത്തവളാ ഇന്ന് ചിക്കൻകാല് കടിക്കുന്ന പോലെയല്ലേ നഖം കടിക്കുന്നെ ......വെറുതെയല്ല കർമ ഈസ് എ ബൂമറാങ് എന്ന് പറയുന്നത്.........സാധാരണ അവൾ വിഷമിക്കുമ്പോ അത് കണ്ടുനിൽക്കാൻ എനിക്ക് കഴിയാറില്ല......... പക്ഷെ ഇപ്പൊ അവൾ വിഷമിക്കുന്നത് കാണുമ്പോ നല്ല മനസുഖുണ്ട്.... ഇത്രയും നേരം എന്നെ വിഷമിപ്പിച്ചതല്ലേ ഇനി കുറച്ചു അവൾ വിഷമിക്കട്ടെ.......
""ഡാ നിങ്ങൾ ഇറങ്ങുന്നില്ലേ......""" അമ്മയാണ്....
ഞാൻ മറുപടി ഒന്നും പറയാത്തെ കാറിൽ നിന്ന് ഇറങ്ങി.... അപ്പോഴും അവൾ അവിടെ തന്നെ ഇരിപ്പാണ്....
""""മോളെ വാ ഇറങ്..... """
അവൾ അമ്മയെ ഒരു ദയാഭാവത്തോടെ നോക്കി......
""""മോൾ പേടിക്കണ്ട... ഞങ്ങളൊക്കെ ഇല്ലേ.. ...അച്ഛൻ ഒന്നും ചെയ്യില്ല....മോൾ പേടിക്കാതെ ഇറങ്ങി വാ.....""""അവളുടെ മനസ് വായിച്ചെന്നവണ്ണം അമ്മ അത് പറഞ്ഞപ്പോൾ അവളുടെ മുഖം കുറച്ചൊന്നു തെളിഞ്ഞു........ അല്പം മടിച്ചാണെങ്കിലും അവൾ കാറിൽ നിന്ന് പുറത്തിറങ്ങി.........
അച്ഛൻ നേരെ ചെന്ന് കാളിങ് ബെല്ലിൽ വിരലമർത്തി..... അമ്മ അച്ഛന്റെ ഒപ്പം നിൽക്കുന്നുണ്ട്.... രണ്ട് പേരുടേം മുഖത്ത് നല്ല ടെൻഷൻ ഉണ്ട്.......അവരെക്കാൾ ടെൻഷൻ ഉണ്ട് എനിക്ക്.... അപ്പൊ പിന്നെ ആ ശവത്തിന്റെ കാര്യം പ്രത്യേകം പറയണ്ട ആവശ്യം ഇല്ലല്ലോ.......ഞാൻ അച്ഛന്റെ അമ്മയുടെയും പിറകിൽ സ്ഥാനം പിടിച്ചു.... അവളാണെകിൽ അല്പ്പം മാറി ആണ് നിൽക്കുന്നത്.....അത്കൊണ്ട് വീടിന്റെ ഡോർ തുറന്ന് നോക്കുന്ന ആൾക്ക് അവളെ പെട്ടന്ന് കാണാൻ പറ്റില്ല......
പെട്ടന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവിടേക്ക് ഞാൻ നോട്ടം പായിച്ചു......അവള്ടെ തന്തയെ ആണ് പ്രതീക്ഷിച്ചതെങ്കിലും ഡോർ തുറന്നത് ഒരു പെൺകുട്ടി ആണ്.......അവളെ കണ്ടപ്പോ തന്നെ എനിക്ക് ആളെ മനസിലായി.... അനിലയുടെ അനിയത്തി ആണ് അഖില..... വേറെ ഒരു കോമഡി എന്തന്നാൽ അനിയത്തി അഖില എന്നേക്കാൾ പത്തുമാസത്തിന് മൂത്തതാണ്.....അവളുടെ ചേച്ചിയെ ആണ് എന്നെ പണ്ടാരമടങ്ങാൻ ഞാൻ കേറി പ്രേമിച്ചത് ..... ഏത് നേരത്താണാവോ ഇതൊക്കെ തോന്നിയത്...... എല്ലാത്തിനും കാരണം എന്റെ ചങ്ക് എന്ന് പറഞ്ഞ് നടക്കുന്ന ഒരു പൂറനുണ്ട്... ഗോകുൽ...അവനാണ് എന്നെ ഓരോന്ന് പറഞ്ഞു പിരികേറ്റി ഈ സാധനത്തിനെ വളക്കാൻ കൂട്ട് നിന്നത്.. ....ആ ഫോൺ പൊട്ടിച്ചില്ലായിരുന്നെങ്കിൽ അവനെ വിളിച്ചു ഈ കാര്യമൊക്കെ പറയാമായിരുന്നു.....
💬 Comments
View all comments