0%

Chapter Title : നിനക്കാതെ 2 [Kevin]

Author : Kambikathakal Read All Parts 459

പൂന്തോട്ടവും ആ വീടിന് പ്രത്യേക ഭംഗി നൽകുന്നുണ്ട്.....അച്ഛനും അമ്മയും വീടിന്റെ ഭംഗി ആസ്വദിക്കുന്നുണ്ട്............
എപ്പോഴും കാണുന്നത് കൊണ്ട് ആ വീട്ടിൽ വലിയ പ്രത്യകത ഒന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല....കാരണം ആ വീടും പരിസരവും അവിടുത്തെ എല്ലാ ഊടുവഴികളും വരെ എനിക്ക് കാണാപ്പാഠമാണ്......എന്റെ അടുത്തിരിക്കുന്ന ഈ മുതലിനെ ഒന്ന് കാണാൻ വേണ്ടി ഈ വീടിന്റെ മുൻപിൽ കിടന്ന് എത്രവട്ടം ചുറ്റിത്തിരിഞ്ഞെന്നു എനിക്കുപോലും ഒരു പിടുത്തമില്ല.....മൈര്... ഇപ്പൊ തോന്നുന്നു ഒന്നും വേണ്ടായിരുന്നു എന്ന്.........

ഗേറ്റ് കടന്ന് കാർ അവളുടെ വീടിന്റെമുൻപിൽ ചെന്ന് നിന്നു.....ഡോർ തുറന്നു അച്ഛനും അമ്മയും ഇറങ്ങി...... ഞാനും അവളും മാത്രം ഇറങ്ങാതെ ഇരുന്നു......ഞാൻ അല്പം തല ചെരിച്ചു അവളെ നോക്കി.... കക്ഷി നല്ല ടെൻഷനിൽ ആണ്......നഖം എല്ലാം കടിച്ചു തീരാറായി......

ഓഹ്..... എന്തൊക്കെയായിരുന്നു....... ഒരു ദിവസം ഇവള്ടെ മുൻപിൽ വച്ചു നഖം കടിച്ചതിന് ഒരു മണിക്കൂർ ഇരുത്തി അതിന്റെ ദൂഷ്യവശം പറഞ്ഞ് ക്ലാസ്സ്‌ എടുത്തവളാ ഇന്ന് ചിക്കൻകാല് കടിക്കുന്ന പോലെയല്ലേ നഖം കടിക്കുന്നെ ......വെറുതെയല്ല കർമ ഈസ്‌ എ ബൂമറാങ് എന്ന് പറയുന്നത്.........സാധാരണ അവൾ വിഷമിക്കുമ്പോ അത് കണ്ടുനിൽക്കാൻ എനിക്ക് കഴിയാറില്ല......... പക്ഷെ ഇപ്പൊ അവൾ വിഷമിക്കുന്നത് കാണുമ്പോ നല്ല മനസുഖുണ്ട്.... ഇത്രയും നേരം എന്നെ വിഷമിപ്പിച്ചതല്ലേ ഇനി കുറച്ചു അവൾ വിഷമിക്കട്ടെ.......

""ഡാ നിങ്ങൾ ഇറങ്ങുന്നില്ലേ......""" അമ്മയാണ്....

ഞാൻ മറുപടി ഒന്നും പറയാത്തെ കാറിൽ നിന്ന് ഇറങ്ങി.... അപ്പോഴും അവൾ അവിടെ തന്നെ ഇരിപ്പാണ്....

""""മോളെ വാ ഇറങ്..... """

അവൾ അമ്മയെ ഒരു ദയാഭാവത്തോടെ നോക്കി......

""""മോൾ പേടിക്കണ്ട... ഞങ്ങളൊക്കെ ഇല്ലേ.. ...അച്ഛൻ ഒന്നും

💬 Comments

View all comments