0%

Chapter Title : നിനക്കാതെ 2 [Kevin]

Author : Kambikathakal Read All Parts 156

"""""അച്ഛാ.....ഇങ്ങനെ ഒന്നും പറയല്ലേ അച്ഛാ.... """"""അവളുടെ കരച്ചിൽ ഇരട്ടിയായി.....

അവൾ ഏങ്ങലടിച്ചു കരയുന്ന കണ്ടപ്പോൾ അവളോടുള്ള എന്റെ എല്ലാ ദേഷ്യവും അലിഞ്ഞില്ലാതെയായി......അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു അവളെ ആശ്വസിപ്പിക്കാൻ തുനിഞ്ഞതും അമ്മ അവളുടെ അടുത്തേക്ക് ഓടി ചെന്ന് അവളുടെ കണ്ണുനീർ തുടക്കാൻ തുടങ്ങി.....അമ്മയെ കണ്ടതും അവൾ അമ്മയെ കെട്ടിപിടിച് വീണ്ടും കരഞ്ഞു....

വിഷമത്തോടെ ഇതെല്ലാം അവളുടെ അച്ഛൻ നോക്കി നിൽക്കുന്നുണ്ട്......

""""ദാസേട്ടാ.......കാര്യങ്ങൾ ഇത്രത്തോളം എത്തിയ സ്ഥിതിക് പിള്ളേരുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനം എടുക്കണ്ടേ....... """"എന്റെ അച്ഛൻ അവളുടെ തന്തയോട് നല്ല മര്യാദക്ക് തന്നെ കാര്യം ചോദിച്ചു.......

""""തനിക് നാണമില്ലെടോ തന്റെ മകൻ ചെയ്യ്ത ചെറ്റത്തരത്തിനെ പൊക്കി പിടിച്ചു എന്റെ അടുത്ത് വരാൻ......വീട്ടിൽ വരുന്നവരെ ഇറക്കി വിട്ടു ശീലം ഇല്ലാത്തത് കൊണ്ടാണ് നിങ്ങൾ ഇപ്പോഴും ഇവിടെ നില്കുന്നത്...... """"അയ്യാൾ എന്റെ അച്ഛനോട് പറഞ്ഞ ആ വാക്കുകൾ എനിക്കിക്കാണ് ശരിക്ക് കൊണ്ടത്......... പക്ഷെ അച്ഛൻ ഒന്നും മിണ്ടാതെ തലകുനിച്ചു നിൽക്കുക മാത്രമാണ് ചെയ്തത്..... അച്ഛന്റെ നിസ്സഹായാവസ്ഥ കണ്ട് എന്റെ സകല കണ്ട്രോളും പോയി....

"" ഡോ........സ്വന്തം മോളെ പട്ടിയെ പോലെ വീട്ടീന്ന് ഇറക്കിവിട്ടിട്ട് താൻ വല്യ ഡയലോഗൊന്നും അടിക്കണ്ട.... """"സ്റ്റെപ് കേറി അയാളുടെ അടുത്തേക്ക് കൈചൂണ്ടിക്കൊണ്ട് നടന്നടുത്തു.....

""""എന്റെ വീട്ടീ വന്നിട്ട് എന്റെ മെക്കട്ട് കേറുന്നോടാ...... നീ ഏതാടാ ചള്ള് ചെക്കാ.."""""

"""""ഞാൻ ആടോ അജയ്..... തനിക്ക് മനസിലായോടോ.....??? "" ഞാൻ അയ്യാളുടെ അടുത്തേക്ക് ചീറിയടുത്തു....

""""നീ ആണല്ലെടാ നായെ എന്റെ മോൾടെ ജീവിതം നശിപ്പിച്ചത്.........ഇറങ്ങി പോടാ പട്ടി..... """ അതും പറഞ്ഞുകൊണ്ട് അയ്യാൾ എന്റെ കോളറിൽ പിടിച്ചു കൈ എന്റെ കവിൾ ലക്ഷ്യമാക്കി അയ്യാളുടെ കൈ ചലിച്ചു തുടങ്ങി..... എന്റെ കവിളിൽ അയാളുടെ പ്രഹരം ഏൽക്കുന്നതിന് മുൻപ് തന്നെ അച്ഛൻ അയ്യാളെ തടഞ്ഞിരുന്നു.....

അച്ഛൻ അയ്യാളെ തടഞ്ഞു... എന്നിട്ട് പിടിച്ചു മാറ്റി നിർത്തി..... എന്നിട്ട് അച്ഛൻ തിരിഞ്ഞ് എന്റെ അടുത്തോട്ടു വന്ന് കരണക്കുറ്റി നോക്കി ഒരെണം വച്ചുതന്നു....

""""ഓരോന്ന് ഉണ്ടാക്കി വച്ചതും പോരാ മുതിർന്നവർക്ക് നേരെ കയ്യോങ്ങുന്നോടാ നാറി......മുതിർന്നവർ സംസാരിക്കുന്നിടത് അഭിപ്രായം പറയാൻ നീ ആരാ.... അങ്ങിട്ടു മാറി നിക്കട..... """

💬 Comments

View all comments