0%

Chapter Title : നിനക്കാതെ 2 [Kevin]

Author : Kambikathakal Read All Parts 157

അച്ഛൻ അതുംപറഞ്ഞു എന്നെ തള്ളി സ്റ്റെപ്പിന്റെ താഴെ ഇറക്കി.........

""""ദാസേട്ടാ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്..... എന്റെ മകൻ ചെയ്ത തെറ്റിനെ ന്യായികരിക്കാൻ വന്നതല്ല ഞാൻ.......അവനുവേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു...... നമ്മൾ രണ്ട് കൂട്ടർക്കും ഇത് നാണക്കേട് തന്നെയാ..... പക്ഷെ ഞങ്ങളെക്കാൾ കൂടുതൽ നാണക്കേട് നിങ്ങൾക്കാണെന്ന് എനിക്ക് നന്നായി അറിയാം....... നമ്മൾ ഇവരുടെ കാര്യത്തിൽ ഇപ്പൊ ഒരു തീരുമാനം എടുത്തില്ലെങ്കിൽ അതിന്റെ നാണക്കേട് നമ്മുടെ വളർന്ന വരുന്ന പെൺകുട്ടികൾക്കാണ്..... ചേട്ടനെ പോലെ തന്നെ എനിക്കും ഉണ്ട് ഒരു പെൺകുട്ടി.... അവരുടെ ഭാവി ഓർത്തിട്ടെങ്കിലും നമ്മുക്ക് ഇതിൽ ഒരു തീരുമാനം ഉണ്ടാക്കണം......... """"

""""നിങ്ങൾ എന്താ പറഞ്ഞ് വരുന്നത്..? "അല്പം ശാന്തമായാണ് അയ്യാൾ അച്ഛനോട് അത് ചോദിച്ചത്.....

""""വേറെ ഒന്നും അല്ല..... ഈ കാര്യങ്ങൾ മറ്റുള്ളവർ അറിയുന്നതിന്മുൻപ് ഇവരുടെ കല്യാണം നടത്തണം.... എത്രയും പെട്ടന്ന്.... അനിലയെ ഞങ്ങൾ സ്വന്തം മോളെ പോലെ നോക്കിക്കോളാം... """"

അച്ഛന്റെ അഭിപ്രായത്തിന് അയ്യാൾ മറുപടി ഒന്നും പറയാതെ തലകുനിച്ചു നിന്നു.....ഇത് കല്യാണത്തിൽ വന്ന് നിലക്കൊള്ളു എന്നെ എനിക്ക് അറിയാമായിരുന്നത് കൊണ്ട് അച്ഛന്റെ വാക്കുകൾ അമ്മയിലോ എന്നിലോ ഒരു ഞെട്ടൽ ഉണ്ടാക്കിയില്ല......

ദാസേട്ടൻ ഒന്ന് ആലോചിച്ചു നോക്ക്... എത്രവലിയ തെറ്റ് ചെയ്താലും ഇവർ നമ്മുടെ കുട്ട്യോൾ ആവാതെ ഇരിക്കില്ലല്ലോ..... ഇവരോട് ഇപ്പോ തന്നെ ക്ഷമിക്കണം എന്നല്ല ഞാൻ പറഞ്ഞത്... അവരുടെ കല്യാണം നമ്മുക്ക് നടത്തി കൊടുക്കാം.... അവരുടെ ഇഷ്ടവും അത് തന്നെയല്ലേ....? ഇതല്ലാതെ ഈ പ്രശ്നത്തിന് വേറെ ഒരു പരിഹാരം ഇല്ല....

അയ്യാൾ പതിയെ തല തിരിച്ചു അനിലയെ നോക്കി...... അവൾ ഇപ്പോഴും അമ്മയുടെ തോളിൽ കിടന്ന് കരയുകയാണ്......

""നിങ്ങൾ എന്തെന്ന്വച്ചാ ചെയ്‌തോ..... ഇവള്ടെ കാര്യത്തിൽ ഞാൻ ഇനി ഇടപെടില്ല..... ഇവളെ എനിക്കിനി കാണേം വേണ്ട......വിളിച്ചോണ്ട് പൊ അവളെ.... """

"""ചേട്ടൻ അങ്ങനെ പറയരുത് ചേട്ടൻ വന്ന് കൈ പിടിച്ചു തരാതെ അവൾ ഈ കല്യാണത്തിന് സമ്മതിക്കില്ല.......നമ്മുടെ കുട്ട്യോൾ അല്ലെ...... അവരുടെ ഇഷ്ടം നടത്തി കൊടുക്കണ്ടേ.."""?

"""ഞാൻ വരാം വെറും ഒരു കാഴ്ചക്കാരനായി മാത്രം...... എന്തൊക്കെയായാലും ഞാൻ പൊന്നുപോലെ വളർത്തിക്കൊണ്ട് വന്നതല്ലേ...... പിന്നെ ഇവൾ ഇനി

💬 Comments

View all comments