Chapter Title : നിനക്കാതെ 2 [Kevin]
ഈ വീടിന്റെ പടി കേറരുത്...... ഈ വീടിന്റെയല്ല എന്റെ മുൻപിൽ പോലും ഇവളേം ഇവനേം കണ്ടുപോകരുത്..... ഇനി നിങ്ങൾക് പോകാം.... """"
അയ്യാൾ അത് പറഞ്ഞപ്പോൾ ആ കണ്ണ് നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചു..... അയാളേം പറഞ്ഞിട്ട് കാര്യമില്ല......അനിലയുടെ ചെറുപ്പത്തിൽ തന്നെ അവളുടെ അമ്മ മരിച്ചതാ..... അതിന്റെ വിഷമം അവരെ അറിയിക്കാതെ പൊന്ന് പോലെ തന്നെയാ ഇവരെ രണ്ട് പേരെയും അയ്യാൾ നോക്കിയത്.....അവൾക്കും അച്ഛനെ പറ്റി പറയാൻ നൂർ നാവാ.......
അയ്യാൾ അതും പറഞ്ഞു വീടിന്റെ ഉള്ളിലേക്ക് കയറി...... ഉള്ളിൽ അഖില വാപൊത്തി കരയുകയായിരുന്നു.....
"""അച്ഛാ.... ചേച്ചി......... """"
""""ചേച്ചിയോ.....ഏത് ചേച്ചി നിനക്ക് ചേച്ചി ഇല്ല...... നിനക്ക് അച്ഛൻ മാത്രം ഉള്ളു... നിന്റെ ചേച്ചി മരിച്ചു പോയി...."""
അതുംപറഞ്ഞുകൊണ്ട് അയ്യാൾ വാതിൽ കൊട്ടി അടച്ചു......
അത് കേട്ടതും അനില അമ്മയെ കേറ്റി പിടിച്ചു ഏങ്ങലടിച്ചു കരയുന്നത് നിസ്സഹായാവസ്ഥയോടെ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞൊള്ളു....
""""ടാ ചെന്ന് വണ്ടിയിൽ കെറ്..... ലക്ഷ്മി മോളേം കൊണ്ട് വണ്ടിയിൽ കെറ്.... """
അമ്മ അവളുടെ ഒപ്പം ബാക്ക് സീറ്റിൽ ഇരുന്നു.... ഞാൻ അച്ഛന്റെ ഒപ്പം മുൻപിലും...... അവളെ അമ്മ ഓരോന്ന് പറഞ്ഞു ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്..... പക്ഷെ അവളുടെ കരച്ചിലടക്കാൻ അമ്മക്ക് കഴിഞ്ഞിരുന്നില്ല.....
കുറച്ചു കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി...... അനു ഞങ്ങളെ പ്രതീക്ഷിച്ചു വീടിന്റെ ഉമ്മറത്ത് നിൽപ്പുണ്ട്.......
കാർ നിർത്തി ഞാൻ ഇറങ്ങി.... അമ്മ അനിലയെ ഇറക്കി.... അച്ഛൻ അപ്പഴും കാറിൽ തന്നെ ഇരിപ്പാണ്.....
"""" അനു ചേച്ചിയേം കൊണ്ട് റൂമിലേക്ക് പൊക്കോ...... ലക്ഷ്മി വന്ന് വണ്ടിയിൽ കേറൂ.... ""
അച്ഛൻ അനുവിനോടും അമ്മയോടുമായി പറഞ്ഞു...
"""എവിടെക്കാ ഏട്ടാ.... """?
"""ആതിരയുടെ വീട്ടിലേക്ക് പോകാം.....അവളോട് കാര്യങ്ങൾ പറയണം.....അവളെ ഇങ്ങോട്ട് കൊണ്ട് വരണം..... വിഷ്ണു ഇല്ലാത്തത് കൊണ്ട് അവൾക് ഒറ്റക്ക് വരാൻ പറ്റില്ലല്ലോ...... പിന്നെ ചേച്ചിയും അമ്മയും കൂടി മോനെ വളർത്തി വഷളാക്കിയതല്ലേ....അവൾ വരട്ടെ.... """
അച്ഛന്റെ മറുപടിക്ക് അമ്മ ചെറുതായി ഒന്ന് മൂളിക്കൊണ്ട് വണ്ടിയിൽ കേറി.....
കാർ വീടിന്റെ ഗേറ്റ് കടന്ന് പോകുന്നതും നോക്കി അല്പ്പം പേടിയോടെ തന്നെ ഞാൻ നിന്നു..... കാരണം അവർ
💬 Comments
View all comments