Chapter Title : നിണം ഇരമ്പം 1 [Anali]
ഒരു ആശുപത്രിയിൽ നേഴ്സ് ആണ്. വയസ്സ് ഒരു 50 വരും. കെട്ടിയവനു കുമിളിയിൽ കട ആണ്, ഇടയ്ക്കു മാത്രമേ പുള്ളി ഇവിടെ വീട്ടിൽ വന്നു നിൽക്കത്തൊള്ളൂ. ഇവർക്ക് മക്കൾ ഒന്നും ഇല്ലാ. ഗിരി ഇതെല്ലാം പറയുന്നതിന് ഇടയിൽ തന്നെ ഞാൻ ആ വീട് ലക്ഷ്യം ആക്കി നടന്നു. ഉറക്ക ഷീണം കാരണം കണ്ണിൽ വണ്ടികളുടെ ഹെഡ്ലൈറ്റ് അടിക്കുമ്പോൾ വേദന തോന്നി. സാർ പെട്ടന്നു തന്നെ ബോഡി ഇവിടുന്നു എടുത്തു ഹോസ്പിറ്റലിൽ ആക്കണം, ഇപ്പോൾ തന്നെ കഴുത്തിൽ വള്ളിയും തൂക്കി പത്രക്കാർ വരും. എന്റെ പുറകെ നടന്ന് ഗിരി പറഞ്ഞു.
സാർ വീട്ടിൽ അല്ല, പുറകിൽ വീട്ടിൽ നിന്നും ഒരൽപ്പം മാറി കുളിമുറി ഉണ്ട് എന്ന് പറഞ്ഞു ആ ദിശയിലേക്ക് ഗിരി കൈ ചൂണ്ടി. ആരാണ് ഇത്രയും രാവിലെ ബോഡി കണ്ടത്? ഞാൻ തിരിഞ്ഞു എല്ലാവരോടുമായി ചോദിച്ചു. ഞാനാണ് സാറേ, ഒരു 30 വയസ്സ് തോനിക്കുന്ന യുവാവ് മുൻപോട്ടു വന്നു. അയാൾ ഒരു കൈലി മുണ്ട് മാത്രമായിരുന്നു ധരിച്ചിരുന്നത്. തന്റെ പേരെന്താ, ഞാൻ തിരക്കി. എന്റെ പേര് ജോബിൻ എന്നാണ് സാർ, രാത്രി കോഴികൾ ബഹളം വെക്കുന്നത് കേട്ടാണ് ഇറങ്ങിയത്. പാക്കാൻ പിടിക്കാൻ വന്നതാണോ എന്ന് ടോർച്ചു അടിച്ചു നോക്കിയപ്പോൾ ആണ് ഇവിടെ ഇതു കണ്ടത്, അപ്പോൾ തന്നെ ഞാൻ പോലീസിനെ വിവരം അറിയിച്ചു.
അയാൾ അത് പറഞ്ഞു തീർത്തപ്പോൾ ഞാൻ ബോഡി കിടന്ന സ്ഥലത്തേക്ക് നീങ്ങി. കോത പുല്ലുകളാൽ ചുറ്റപ്പെട്ട ഒരു പഴയ കുളിമുറിയുടെ വാതിൽക്കൽ ആണ് ബോഡി കിടക്കുന്നത്. അതിനു അരികിലായി ആളുകൾ മൂക്കും വായും
💬 Comments
View all comments