0%

Chapter Title : നിണം ഇരമ്പം 1 [Anali]

Author : Kambikathakal Read All Parts 382

പൊത്തി നില്കുന്നു. ഞാൻ തലയിൽ നിന്നും തൊപ്പി ഊരി ചെറിയാൻ ചേട്ടനെ ഏല്പിച്ച് പോക്കറ്റിൽ കിടന്ന ഒരു തൂവാല എടുത്ത് മൂക്ക് പൊത്തി, അടുത്തേക്ക് നീങ്ങി. മറ്റു കൊലപാതകങ്ങൾ പോലെ തന്നെ അതിക്രൂരമായ ഒരു കൊലപാതകമാണ് ഇതും. ആ സ്ത്രീയുടെ കൈയിൽ പലയിടത്തും എല്ലുകൾ കാണാവുന്ന അത്രയും ആഴത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. സമയമെടുത്ത് ഒരു മാനസിക രോഗിയായ കൊലയാളി ചെയ്ത കൃത്യം.

ഈ കൊലപാതകം നടന്നിട്ട് അധിക സമയം ഒന്നുമായിട്ടില്ല എന്ന് എനിക്ക് മനസ്സിലായി. ഈ ചുറ്റുപാടു മുഴുവൻ ഇപ്പോൾ തന്നെ പരിശോധിക്കണം എന്ന് ഞാൻ അവിടെ നിന്ന പോലീസുകാരോട് പറഞ്ഞു. സാർ ഞങ്ങൾ ഇവിടെ വന്നപ്പോൾ തന്നെ പരിശോധിക്കാന്നായി കുറച്ചു പോലീസുകാരെ ചുറ്റും പറഞ്ഞു വിട്ടിട്ടുണ്ട് എന്ന് ഗിരി മറുപടി നൽകി. കഴിഞ്ഞ ഒരു മൂന്നു മണിക്കൂറിനുള്ളിൽ ഇവിടെ ഉള്ള ടവറിൽ ഏതെങ്കിലും പുതിയ മൊബൈൽ വന്നു പോയിട്ടുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കണം.

ഞാൻ അത് പറയുമ്പോൾ ഫോറൻസിക്കിൽ നിന്നും ഫോട്ടോഗ്രാഫർ വന്ന് ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. ബോഡി അവിടെ നിന്നും ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി അധികം താമസിക്കാതെ തന്നെ എന്റെ ടീമിലുള്ളവർ ഒരു ജീപ്പിലായി അവിടെ എത്തിച്ചേർന്നു. എന്നെ കണ്ടപ്പോൾ എൽസൺ അടുത്തേക്ക് വന്നു.

ഈ ഒരു മരണം കൂടിയായപ്പോൾ ഇനി മീഡിയ ഒന്നും നമുക്ക് ചെവിതല തരില്ല അല്ലേ സാറേ എന്ന് അയാൾ ചോദിച്ചു. അതിനെക്കാളും കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും എൽസൺ പറഞ്ഞത് ശരിയാണ് എന്ന് എനിക്ക് തോന്നി. കുറ്റാന്വേഷണം നടക്കുന്നതിന് ഇടയിൽ തന്നെ ഇത്രയും പെട്ടെന്ന് വീണ്ടും ഒരു കൊലപാതകം

💬 Comments

View all comments