Chapter Title : നിണം ഇരമ്പം 1 [Anali]
ആണ്. പക്ഷെ വിക്ടിമിന്റെ കഴുത്തിൽ ഏറ്റ കടി 700 ന്യൂട്ടനു മുകളിലാണ്.
ജോ മാർക്ക് മാച്ച് ആയതല്ലേ പിന്നെയെങ്ങനെയാണ് ബൈറ്റ് ഫോഴ്സ് മാച്ച് ആവാതെ ഇരിക്കുന്നത്, ഞാൻ തിരക്കി. സാർ, ബൈറ്റ് മാർക്ക് കണ്ട സ്ഥലത്ത് നിന്നും ഫോർമാലിൻ എന്ന രാസപദാർത്ഥത്തിന്റെ അംശവും കിട്ടിയിട്ടുണ്ട്. അത് പറയുമ്പോൾ മിത്രയുടെ മുഖത്ത് ഒരു ചിരി ഞാൻ കണ്ടു. അപ്പോൾ ശരിക്കും കരടിയും പൂച്ചയും ഒന്നുമല്ല കടിച്ചത് അല്ലേ, ഞാൻ അത് പറയുമ്പോൾ എന്റെ മുഖത്തും എന്തെന്നില്ലാത്ത ഒരു സമാധാനം ഉണ്ടായിരുന്നു. സാർ എനിക്കൊന്നും മനസ്സിലാവുന്നില്ല ഒന്ന് തെളിച്ച് പറയാമോ, ഞങ്ങളുടെ അരികിലായി നിന്ന ഗിരി തിരക്കി. ഞാൻ ഗിരിയെ നോക്കി പറഞ്ഞു, ഗിരി ഈ ഫോർമാലിൻ എന്ന് പറയുന്ന രാസപദാർത്ഥം ചത്ത മൃഗങ്ങളുടെ ശവശരീരം അഴുകി പോകാതെ സൂക്ഷിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു കെമിക്കൽ ആണ്. വേട്ടയാടി പിടിക്കുന്ന മൃഗങ്ങളുടെ തോൽ എടുത്ത് അതിൽ പഞ്ഞി നിറച്ചെല്ലാം വെക്കുന്നവർ അതിന്റെ ഭംഗി നഷ്ടപെടാതിരിക്കാൻ ഈ രാസപഥാർത്തം തൊലിൽ തൂക്കാറുണ്ട്. ജീവനുള്ള കരടിക്കു ഏതായാലും ഫോർമാലിൻ ആവശ്യം ഇല്ലല്ലോ.
വിക്ടിമിന്റെ ശരീരത്തിൽ ഉണ്ടായിരുന്ന മുറിവ് അങ്ങനെ ഏതോ ഒരു ചത്ത കരടിയുടെ പല്ലുകൾ ഉപയോഗിച്ച് നിർമ്മിച്ചവയാണ്. വിക്ടിമിന്റെ കഴുത്ത് ഈ കരടിയുടെ പല്ലുകൾക്ക് ഇടയിൽ വെച്ച് അതിൽ ഏതോ രീതിയിൽ ഫോഴ്സ് അപ്ലൈ ചെയ്തു ഉണ്ടാക്കിയ മുറിവാണ് നമ്മൾ കണ്ടത്, പക്ഷേ അപ്ലൈ ചെയ്ത ഫോഴ്സ് ശരിക്കും ഉള്ള കരടിയുടെ ബൈറ്റ് ഫോഴ്സിനേക്കാളും അധികമായി പോയി. സാർ പക്ഷേ എന്തിനാണ് ഒരാൾ ഇങ്ങനെ ചെയ്യുന്നത്, ഗിരി ചോദിച്ചു. ഈ കൊലയാളി
💬 Comments
View all comments