Chapter Title : നിണം ഇരമ്പം 1 [Anali]
തുടങ്ങിയെങ്കിലും ഞാൻ അയാളെ തടഞ്ഞു. അച്ഛനെ ഏത് ആശുപത്രിയിലാണ് കൊണ്ടുപോകുന്നത്,
ഞാൻ അവളോട് ചോദിച്ചപ്പോൾ എൽസൺ എന്നെ അതിശയത്തോടെ നോക്കി. ഗവൺമെന്റ് ആശുപത്രിയിൽ അല്ലാതെ പിന്നെ വേറെ എവിടെ കൊണ്ടുപോകാനാണ്. അച്ഛൻ എവിടെയാണ് കിടക്കുന്നത് എന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ അകത്തേക്ക് വരുവാൻ ഞങ്ങളെ ക്ഷണിച്ചു. അവളുടെ അച്ഛന്റെ അടുത്ത് ചെന്നപ്പോൾ ഞാൻ എല്സനോട് സഹായിക്കാൻ പറഞ്ഞു അയാളെ ഉയർത്തി ജീപ്പിലേക്ക് കൊണ്ടുവന്നു. അയാൾ എന്തോ പറയാൻ ശ്രമിച്ചെങ്കിലും അത് ഞങ്ങൾക്ക് വ്യക്തമായില്ല. ഞങ്ങളുടെ കൂടെ തന്നെ ഭാമയും വണ്ടിയിൽ കയറി. നിങ്ങൾ തിരക്കിലായിരുന്നോ എന്ന് ഭാമ ചോദിച്ചപ്പോൾ നീ വാർത്ത ഒന്നും കാണാറില്ലേ എന്ന് ഞാൻ മറുപടി പറഞ്ഞു. അവൾ ഇല്ലാ എന്ന അർത്ഥത്തിൽ കണ്ണുകൾ ചിമ്മി കാണിച്ചു.
ഇന്ന് രാവിലെ ഒരു ബോഡി കൂടെ ഇവിടെ അടുത്ത് നിന്നും കിട്ടി. നിന്റെ അനിയത്തിയോട് കൂടുതൽ എന്തെങ്കിലും വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ പറ്റുമോ എന്ന് ഞാൻ തിരക്കി. ഞാൻ ചോദിച്ചു നോക്കുന്നുണ്ട് പക്ഷേ അവൾ അതിൽ കൂടുതൽ ഒന്നും പറയുന്നില്ല എന്ന് ഭാമ എന്നോട് മറുപടി പറഞ്ഞു. ഞങ്ങൾ ആശുപത്രിയിൽ എത്തി ഒരു വീൽചെയറിൽ അവളുടെ അച്ഛനെ അകത്തേക്ക് കൊണ്ടുപോകുമ്പോഴും എൽസൺ എന്റെ മുഖത്ത് നോക്കി ഞാൻ എന്ത് ഭ്രാന്താണ് ഈ കാണിക്കുന്നത് എന്ന് ചിന്തിക്കുന്നുണ്ടായിരുന്നു.
പോലീസുകാരന്റെ കല്യാണം ഒക്കെ കഴിഞ്ഞതാണോ എന്ന് ഭാമ എന്നോട് ചോദിച്ചപ്പോൾ ഞാൻ അല്ല എന്ന് ഒരു ചിരിയോടെ മറുപടി നൽകി. എന്റെ ഫോണിൽ ഡി വൈ എസ് പി വിജയിയുടെ ഒരു കോൾ വന്നു. സ്റ്റേഷനിലേക്ക് പെട്ടെന്ന് വരാമോ
💬 Comments
View all comments