Chapter Title : നിണം ഒരുകൂട്ട് 1 [അണലി]
വിളറി നീല നിറം സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു.
അവളുടെ വയറു തുന്നി കെട്ടി വെച്ചിരിക്കുന്നു, ശരീരത്തിൽ പല ഇടത്തും മാർക്കർ ഉപയോഗിച്ചു ഓരോന്നും മാർക്ക് ചെയ്തിരുന്നു ഈ കാഴ്ച്ച കണ്ടപ്പോൾ തന്നെ അർഷാദ് മൂക്ക് പൊതിഞ്ഞു മോർച്ചറിയിൽ നിന്ന് ഇറങ്ങി. ഈ മാർക്കിങ്സ് എന്തിനാ, ചെറിയാൻ ചേട്ടൻ ചോദിച്ചു. ഈ മാർക്ക് ചെയ്തിരിക്കുന്ന സ്ഥലങ്ങളിൽ എല്ലാം മുറിവുകൾ ഉണ്ട്, അത് വിദഗ്ദ്ധ പരിശോധനക്കായി ചെല്ലുമ്പോൾ അവർ ശ്രദ്ധിക്കാൻ ആണെന്ന് ഡോക്ടർ പറഞ്ഞു.
മരണം നടന്നത് രാവിലെ ആയിരിക്കണം ബോഡിയുടെ ഒരു പഴക്കം വെച്ച്, മുറിവുകൾ മരിച്ചു കഴിഞ്ഞ് കത്തി കൊണ്ട് ഉണ്ടാക്കിയതാണ് എന്ന് ഡോക്ടർ പറയുമ്പോൾ ഞാൻ അവിടെ നിന്നും ഡോക്ടർ നൽകിയ കൈ ഉറ എടുത്ത് അണിഞ്ഞു. വർഷ അയച്ചു തന്ന ഫോട്ടോയിൽ നിന്നും ആ ബോഡി കിടന്ന രീതി ഞാൻ ഓർത്തെടുത്തു. ഞാൻ ആ ബോഡിയുടെ ഇടത്തു സൈഡ് എന്റെ കൈ കൊണ്ട് ഞെക്കി നോക്കി. ബോഡി ഏതു സമയത്താണ് ഫ്രീസറിൽ കൊണ്ടുവന്നു വെച്ചത്, ഞാൻ ചോദിച്ചു. സാർ അത് ഒരു അഞ്ചു മണിയോടെ ആണ് എന്ന് ഡോക്ടർ മറുപടി നൽകി. അപ്പോൾ മരണം നടന്നത് രാവിലെ 9നും 10നും ഇടക്ക് ആയിരിക്കണം അല്ലേ. അതെ, അതു തന്നെ ആണ് എനിക്കും തോന്നിയെ എന്ന് ഡോക്ടർ പറഞ്ഞു. സാറിനു അത് എങ്ങനെയാ മനസ്സിലായെ എന്ന് ചെറിയാൻ ചേട്ടൻ ചോദിച്ചു.
ഹൃദയത്തിന്റെ പ്രവർത്തനം നിൽക്കുമ്പോൾ ശരീരത്തിൽ കൂടെ ഉള്ള രക്ത ഓട്ടം നിലക്കും അതിന് ശേഷം രക്തം ഗുരുത്വാകര്ഷണം വഴി ഭൂമിയുടെ ഏറ്റവും ചേർന്നു കിടക്കുന്ന ശരീരഭാഗത്തു
💬 Comments
View all comments