Chapter Title : നിണം ഒരുകൂട്ട് 1 [അണലി]
പിൻഭാഗത്തായി സ്ഥിതി ചെയുന്ന പാരിയെറ്റൽ ലോബിൽ ഏറ്റ ശക്തമായ അടി ആണ്, റേപ്പ് നടന്നിട്ടില്ല സാർ. സാർ ഇവരുടെ ബന്ധുക്കളെയും അടുത്ത സുഹൃത്തുകളെയും എല്ലാം വിളിച്ചു ഒരു പ്രിലിമിനറി മൊഴി എടുത്തു, പിന്നെ സമീപവാസികളുടെ എല്ലാം വീട്ടിൽ ചെന്ന് മൊഴി രേഖപെടുത്തി. ഡോഗ് സ്‌ക്വാഡ് ഇന്ന് വരും സാർ, ഫോറെൻസിക്ക് റിപ്പോർട്ട് വരേണ്ട സമയം ആയി. ഈ വഴി നടക്കുമ്പോൾ ഒരു പുഴ ഉണ്ടെന്ന് പറഞ്ഞില്ലേ, നമ്മുക്ക് അതൊന്നു പോയി കണ്ടാലോ എന്ന് ഞാൻ ചോദിച്ചപ്പോൾ അവർ മുന്നിൽ ഇറങ്ങി. ഇറങ്ങിയപ്പോൾ തന്നെ ദൂരെ പുഴ കാണാമായിരുന്നു, നല്ല പോലെ മഴ പേയ്യുന്നത് കൊണ്ട് എനിക്കു കുട ചൂടി തന്ന് ചെറിയാൻ ചേട്ടൻ കൂടെ വന്നു.
ഞങ്ങൾ പുഴയുടെ അടുത്ത് എത്തി. ആളുകൾ കുളിക്കാനും അലക്കാനും എല്ലാം വരുന്ന ഒരു സ്ഥലം ആയിരുന്നു അത്. അതിന് കുറുകെ ഒരു ചെറിയ തൂക്കു പാലമുണ്ടായിരുന്നു. തൂക്കുപാലം വെള്ളപാച്ചിലിൽ ഏറെ കുറേ മുങ്ങി കിടക്കുന്നു. ഈ പാലത്തിലെ വുഡ് സാമ്പിൾ നാലു സ്ഥലങ്ങളിൽ നിന്നും കളക്റ്റ് ചെയ്തു ഫോറെൻസിക്ക് ഡിപ്പാർട്മെന്റിൽ ഏൽപ്പിക്കണം, ഞാൻ അവരോടു പറഞ്ഞു. സാർ രണ്ട് ദിവസമായി നിലയ്ക്കാത്ത മഴ ആണ്, സാമ്പിൾ എടുത്താലും രക്തം വീണിട്ടുണ്ടോ എന്ന് അറിയാൻ പറ്റുമോ?. പറ്റും, മൈക്രോ ഓർഗാനിസങ്ങളുടെ സാമീപ്യം കണ്ടു പിടിക്കാം.
അവിടം വീക്ഷിച്ചു തീർന്നപ്പോൾ ഞങ്ങൾ തിരികെ നടന്നു. എന്റെ മനസ്സിൽ രണ്ട് ചോദ്യങ്ങൾ ഉദിച്ചു, എങ്ങനായിരിക്കും പാലതിലൂടെ ഒരാൾ ബോഡിയും പിടിച്ചു ഇത്രയും ദൂരം ആരും കാണാതെ നടന്നു നീങ്ങിയത്?. രണ്ടാമതായി ഒരാൾ എന്ത് പറഞ്ഞു വിളിച്ചപ്പോൾ ആയിരിക്കും അടുക്കള വാതിൽ വഴി ഇറങ്ങി ഓടി ചെന്നത്?. സാർ ഫോറെൻസിക്ക് ഡിപ്പാർട്മെന്റിൽ നിന്നും ഒരു കാൾ വരുന്നുണ്ട്, ഞങ്ങൾ തിരിച്ചു വിക്ടിമിന്റെ വീട്ടിൽ ചെന്നപ്പോൾ ഒരു പോലീസുകാരൻ അയാളുടെ ഫോൺ എനിക്കു നേരെ നീട്ടി. അത് ഏറ്റുവാങ്ങി ഞാൻ പറഞ്ഞു, തൃലോക് തമ്പാൻ ക്രൈം ബ്രാഞ്ച്. സാർ ബോഡിയുടെ പ്രെലിമിനറി ഫോറെൻസിക്ക് റിപ്പോർട്ടിന്റെ കാര്യങ്ങൾ പറയാൻ വിളിച്ചതാണ്. കേൾക്കാം പറഞ്ഞോ, ഞാൻ ഫോണിൽ പറഞ്ഞു. സാർ ഫിംഗർ
💬 Comments
View all comments