0%

Chapter Title : നിണം ഒരുകൂട്ട് 1 [അണലി]

Author : Kambikathakal Read All Parts 210

സ്കൂളിൽ വന്നതു കണ്ടോ?. ചോദ്യം ചെയ്തു തീർന്നില്ല സാർ, അയാൾ തല ചൊറിഞ്ഞു പറഞ്ഞു. ഞങ്ങൾ വിക്ടിം കിടന്ന സ്ഥലത്തെത്തി, അവിടെ നിറച്ചു മരങ്ങളും അതിലൂടെ കേറി കിടന്ന കുരുമുളക് ചെടികളും ആയിരുന്നു. ആ സ്ഥലം മരങ്ങളുടെ മറ കാരണം ഇരുണ്ടിരുന്നു, ചീവീടിന്റെ ശബ്ദം എന്നിൽ അസ്വസ്ഥതയുണ്ടാക്കി. ഇവിടെ അടുത്ത് വീടുകൾ ഒന്നുമില്ലേ, ഞാൻ അടുത്ത് വീടുകൾ ഒന്നും കാണാത്തതിനാൽ ചോദിച്ചു.

പുഴയുടെ അക്കരെ കുറച്ചു വീടുകൾ ഉണ്ട്‌ സാർ, അത് ഞങ്ങളുടെ പുറകെ വന്ന ഗിരിയാണ് പറഞ്ഞത്. ബോഡി കണ്ട സമയം ഏതാണ് എന്ന് ഞാൻ വിജയ് നായരോട് ചോദിച്ചു. സാർ ബോഡി കണ്ടത് ഇന്നലെ വൈകിട്ടു മൂന്ന് മണിയോടെ ആണ്, ഇവിടെ ക്രിക്കറ്റ്‌ കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് സാറേ പന്ത് എടുക്കാൻ പോയപ്പോൾ ബോഡി കണ്ടത്. ഇവിടെ നിന്നും പുഴ വരെ എത്ര ദൂരം വരും എന്ന് ഞാൻ തിരക്കിയപ്പോൾ ഒരു 200 മീറ്റർ എന്ന് ആരോ ഉത്തരം പറഞ്ഞു. ഗഗനം വീണ്ടും മഴ തുള്ളികൾ പൊഴിക്കാൻ തുടങ്ങി. പുഴയിൽ നിന്നും ബോഡി കിടന്ന സ്ഥലത്തേക്ക് ഉള്ള വഴിയിൽ നിന്നും ഫൂട്ട് പ്രിന്റ്സ് ശേകരിക്കാൻ ഞാൻ പറഞ്ഞു. അവിടെ നിന്നും മഴ നനയാത്ത ഞങ്ങൾ സ്കൂളിന്റെ ഊട്ടുപുരയിൽ കേറി നിന്നു.

സാർ ഈ കൊലപാതകവും മറ്റൊരുടത്തു നടന്നിട്ട് ഇവിടെ കൊണ്ടുവന്നു ബോഡി ഇട്ടതാണോ? ഗിരി ചോദിച്ചു. അതെ എന്ന് മാത്രം പറഞ്ഞ് ഞാൻ ചുറ്റുപാടും നോക്കി. ഈ സ്കൂളിൽ സി സി ടി വി ക്യാമറ ഒന്നുമില്ലേ? ഇല്ലാ എന്ന് അവർ പറഞ്ഞു.

സാർ മരിച്ച കുട്ടിയുടെ പേര് സാരിക എന്നാണ്, അച്ഛൻ മാത്രമേ ഒള്ളൂ ഇവിടെ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുവാ പേര് സരോജ്, ആൾ കുറച്ച് ഉടായിപ്പ് ആണ് . ഈ കുട്ടിയുടെ അച്ഛൻ കുട്ടിയെ ലൈംഗിക ചൂഷണം ചെയുന്നു എന്ന് ഒരു കംപ്ലയിന്റ് കുറച്ചു നാൾ മുൻപ് കിട്ടിയിരുന്നു, പക്ഷെ കുട്ടി അത് നിഷേധിച്ചു അതു കൊണ്ടു തന്നെ ആ കേസിൽ തുടരന്യഷണം ഒന്നും നടത്തിയില്ല, ഗിരി തന്നെ ആണ് അതും പറഞ്ഞത്.

💬 Comments

View all comments