0%

Chapter Title : നിണം ഒരുകൂട്ട് 1 [അണലി]

Author : Kambikathakal Read All Parts 207

എന്ന് ഗിരി ചോദിച്ചു. നാളെ മുതൽ ഇവിടെയുള്ള ഓരോ വീട്ടിലും നിങ്ങൾ ടീമുകൾ ആയി തിരിഞ്ഞ് പോണം. അവരുമായി സംസാരിച്ചു അടുത്തു ഉള്ളവരെ കുറിച്ച് ചോദിക്കണം, വീടിന്റെ അകത്തു കൂടെ വളർത്തു മൃഗങ്ങൾ പാര്‍ക്കുന്ന വീടുകളും, രസതന്ത്രശാസ്ത്രവുമായി ഇടപഴകി ജീവിക്കുന്നവരെയും ചേർത്തു ഒരു ലിസ്റ്റ് നിർമ്മിക്കണം. സംശയം തോന്നുന്നവരുടെ പേരുകൾ എടുത്ത് അവരെ ചോദ്യം ചെയ്യണം പൂട്ടി കിടക്കുന്ന വീടുകൾ, സ്റ്റോർ റൂമുകൾ എല്ലാം സെർച്ച്‌ ചെയ്യണം. 24 x 7 നും പോലീസ് വണ്ടി നല്ലരിയുടെ എല്ലാ മുക്കിലും മൂലയിലും ചുറ്റി നടക്കണം. സംശയിക്കതക്ക സാഹചര്യത്തിൽ ആരെ കണ്ടാലും വിളിച്ചു റിപ്പോർട്ട്‌ ചെയ്യണം. നമ്മൾ തിരയുന്ന പ്രതി അക്രമകാരിയാണ്, അതുകൊണ്ട് തന്നെ ഒറ്റക്കു പോയി ആരുമായും ഇന്റർഫെയർ ചെയെല്ല്.

ഇതെല്ലാം പറഞ്ഞു ഞങ്ങൾ അവിടെ നിന്നും പുറത്തു ഇറങ്ങി. മാധ്യമപ്രവർത്തകരെ ഒഴിവാക്കി ഞാൻ വണ്ടിയിൽ കേറി രണ്ടാമത്തെ ബോഡി കിട്ടിയ സ്ഥലത്തേക്ക് തിരിച്ചു. രണ്ട് സ്ഥലങ്ങളും തമ്മിൽ ഒരു 15 മിനിറ്റ് യാത്രയെ ആവിശ്യം ഉണ്ടായിരുന്നുള്ളു. അവിടെ ചെല്ലുന്നതിനു മുൻപ് തന്നെ ഒഫീഷ്യൽ ആയി നല്ലരി കേസ് എനിക്കു കൈമാറി മെയിൽ വന്നു, അതിന്റെ ഒരു ആവേശം എനിക്കു നല്ലതുപോലെ ഉണ്ടായിരുന്നു. ഞങ്ങൾ ഗവണ്മെന്റ് സ്കൂളിന്റെ ഗ്രൗണ്ടിൽ എത്തിയപ്പോൾ തന്നെ നല്ല ജനതിരക്ക് കണ്ടു, മഴ തോഴ്നെങ്കിലും ആകാശം ഇരുണ്ടു തന്നെ നിന്നു . അവിടെ ചെന്ന് ഇറങ്ങിയപ്പോൾ പ്രായമുള്ള ഒരു DYSP റാങ്കിൽ ഉള്ള പോലീസ് ഓഫീസർ എന്റെ അടുത്തു വന്നു. സാർ ഞാൻ വിജയ് നായർ, നല്ലരി സ്റ്റേഷനിലെ പി ർ ഓ ആണ്.

കുട്ടിയുടെ ബോഡി ആദ്യം കാണുന്നത് ഇവിടെ ഗ്രൗണ്ടിൽ കളിക്കാൻ വന്ന പിള്ളേരാണ് . ബോഡി കിടന്നത് എവിടെയാണ് ഞാൻ ചോദിച്ചു. അത് അവിടെ കാണുന്ന പറമ്പിൽ ആണ് സാർ. അയാൾ കൈ ചൂണ്ടിയ സ്ഥലത്തേക്ക് ഞങ്ങൾ നടന്നു. വിക്ടിം ഈ സ്കൂളിൽ ആണോ പഠിക്കുന്നത്? ഞാൻ തിരക്കി. അതെ സാർ, കുട്ടി വീട്ടിൽ നിന്നും നടന്ന് സ്കൂളിൽ വരുന്നത് കണ്ടവർ ഉണ്ട്‌ സാർ. സ്കൂളിൽ ഉള്ളവർ ആരേലും വിക്ടിം

💬 Comments

View all comments