0%

Chapter Title : നിണം ഒരുകൂട്ട് 1 [അണലി]

Author : Kambikathakal Read All Parts 557

ഇത്രയും ദൂരം ആരും കാണാതെ നടന്നു നീങ്ങിയത്?. രണ്ടാമതായി ഒരാൾ എന്ത് പറഞ്ഞു വിളിച്ചപ്പോൾ ആയിരിക്കും അടുക്കള വാതിൽ വഴി ഇറങ്ങി ഓടി ചെന്നത്?. സാർ ഫോറെൻസിക്ക് ഡിപ്പാർട്മെന്റിൽ നിന്നും ഒരു കാൾ വരുന്നുണ്ട്, ഞങ്ങൾ തിരിച്ചു വിക്ടിമിന്റെ വീട്ടിൽ ചെന്നപ്പോൾ ഒരു പോലീസുകാരൻ അയാളുടെ ഫോൺ എനിക്കു നേരെ നീട്ടി. അത് ഏറ്റുവാങ്ങി ഞാൻ പറഞ്ഞു, തൃലോക് തമ്പാൻ ക്രൈം ബ്രാഞ്ച്. സാർ ബോഡിയുടെ പ്രെലിമിനറി ഫോറെൻസിക്ക് റിപ്പോർട്ടിന്റെ കാര്യങ്ങൾ പറയാൻ വിളിച്ചതാണ്. കേൾക്കാം പറഞ്ഞോ, ഞാൻ ഫോണിൽ പറഞ്ഞു. സാർ ഫിംഗർ പ്രിന്റ്സ് ഒന്നും കിട്ടിയില്ല, ശേഖരിച്ച സംപ്ലിൽ പലതും ഇവിടെ എത്തിയപ്പോൾ ഉപയോഗശൂന്യം ആയിരുന്നു.

ആ വീട്ടിൽ നിന്നും എടുത്ത സാമ്പ്ൾസിൽ ഇല്ലാത്ത കുറച്ചു ഡസ്റ്റ് സാമ്പിൾസ് ബോഡിയിൽ നിന്നും കിട്ടി. അതിനാൽ തന്നെ കൊല നടന്നത് വേറെ എവിടെ എന്ക്കിലും ആയിരിക്കാം. ബോഡിയിലെ മുറിവുകൾ മരണം നടന്നു കഴിഞ്ഞ് 4 മണിക്കൂറിനു ഉള്ളിലായി പലപ്പോഴായി ഉണ്ടാക്കിയവ ആണ്. ഏറ്റവും അവസാനം ആണ് തല വെട്ടി മാറ്റിയത്. വേറെ എന്തെല്ലാം സാമ്പിൾസ് ആണ് ബോഡിയിൽ ഉണ്ടായിരുന്നത്, ഞാൻ തിരക്കി. സാർ ബോഡിയിലും ബോഡി കിടന്ന സ്ഥലത്തും കോമൺ സാൾട്, പോള്ളൻ,ക്വാർട്ടസ്, നക്രിറ്റ്, ആക്റ്റീവ് ക്ലോറിൻ എല്ലാമാണ് സാർ ബോഡിയിൽ മാത്രം കണ്ടത് ഹൈഡ്രജൻ പേരോക്സൈഡും പിന്നെ കുറേ മൃഗങ്ങളുടെ കോശങ്ങളും ആണ്. മൃഗതിന്റെ എന്ന് പറഞ്ഞാൽ, ഞാൻ ചോദിച്ചു. മനുഷ്യന്റെ അല്ല എന്ന് മാത്രമേ ഇപ്പോൾ അറിഞ്ഞിട്ടുള്ള സാർ, ഫർതർ ഡീറ്റെയിൽസ് വരുമ്പോൾ വിളിച്ചു അപ്ഡേറ്റ് തരാം.

നിങ്ങൾ ഏത് ധൂളി ഇട്ടാണ്

💬 Comments

View all comments