Chapter Title : നിണം ഒരുകൂട്ട് 1 [അണലി]
ഫിംഗർ പ്രിന്റ്സ് ശേകരിച്ചതു എന്ന് ഞാൻ തിരക്കിയപ്പോൾ അലൂമിനിയം ഫ്ലാക്സ് എന്ന് ഉത്തരം ലഭിച്ചു. അലൂമിനിയം ആക്റ്റീവ് ക്ലോറിനുമായി രാസമാറ്റം സംഭവിച്ചു അതുകൊണ്ടാണ് ഫിംഗർ പ്രിന്റ്സ് ലഭികാതെ പോയെ. ഒന്നുടെ ബ്ലാക്ക് മഗ്നെറ്റ് പൌഡർ ഉപയോഗിച്ച് സാമ്പിൾ കല്ലെക്ട ചെയ്തു ടെസ്റ്റ് ചെയ്യണം എന്നും ഞാൻ അവരോടു പറഞ്ഞു. ഏതു രൂപത്തിൽ ആയിരിക്കും സാർ ആക്റ്റീവ് ക്ലോറിൻ അവിടെ വന്നത് എന്ന് ഫോണിലെ അശരീരി ചോദിച്ചു. വാതക രൂപത്തിൽ, അതായിരുന്നു എനിക്കു ഈ ഭവനത്തിൽ കേറിയപ്പോൾ ക്ലോറിന്റെ വാസന മനസ്സിലാവാതെ ഇരുന്നത്. എന്റെ ചിന്തയിൽ ഒരു ചോദ്യം ഉണ്ടായിരുന്നു, എങ്ങനെയാണ് ഇവിടെ കൊലയാളി ആക്റ്റീവ് ക്ലോറിൻ കൊണ്ടുവന്നത്. കാൾ കഴിഞ്ഞപ്പോൾ ഞാൻ എന്റെ കൂടെ ഉണ്ടായിരുന്ന പോലീസുകാരോട് പറയാൻ തുടങ്ങി, ഇപ്പോൾ നമ്മുക്ക് കിട്ടിയ വിവരങ്ങൾ വെച്ചു നമ്മൾ അന്വഷിക്കുന്ന കൊലയാളി ഒരു യുവാവോ മധ്യവയസ്സനോ ആണ്.
നല്ല ആരോഗ്യം ഉള്ള ഒരാൾ. ഇവിടെ ഉള്ള വിക്ടിമുമായി നേരിട്ട് പരിചയം ഉള്ള ഒരാൾ. കെമിക്കൽ ഫീൽടുമായി ബന്ധമുള്ള ഒരാൾ. അതെ സാർ, ഞങ്ങൾ എന്താണ് ചെയ്യേണ്ടത് എന്ന് ഗിരി ചോദിച്ചു. നാളെ മുതൽ ഇവിടെയുള്ള ഓരോ വീട്ടിലും നിങ്ങൾ ടീമുകൾ ആയി തിരിഞ്ഞ് പോണം. അവരുമായി സംസാരിച്ചു അടുത്തു ഉള്ളവരെ കുറിച്ച് ചോദിക്കണം, വീടിന്റെ അകത്തു കൂടെ വളർത്തു മൃഗങ്ങൾ പാര്‍ക്കുന്ന വീടുകളും, രസതന്ത്രശാസ്ത്രവുമായി ഇടപഴകി ജീവിക്കുന്നവരെയും ചേർത്തു ഒരു ലിസ്റ്റ് നിർമ്മിക്കണം. സംശയം തോന്നുന്നവരുടെ പേരുകൾ എടുത്ത് അവരെ ചോദ്യം ചെയ്യണം പൂട്ടി കിടക്കുന്ന വീടുകൾ, സ്റ്റോർ റൂമുകൾ എല്ലാം സെർച്ച് ചെയ്യണം. 24 x
💬 Comments
View all comments