0%

Chapter Title : നിണം ഒരുകൂട്ട് 1 [അണലി]

Author : Kambikathakal Read All Parts 535

എല്ലാം നിറഞ്ഞ 32 വർഷങ്ങൾ. ഓർമ്മ വെച്ച നാൾ മുതലുള്ള ആഗ്രഹമായിരുന്നു പോലീസ് കുപ്പായം, അത് കൊണ്ട് തന്നെ ആണ് സിവിൽ സർവീസ് എക്സാമിന് നാലാം റാങ്ക് ഉണ്ടായിരിന്നിട്ടും വീട്ടുകാരുടെ ഐ.എ.സ് എന്ന നിർബന്ധം അവഗണിച്ചു ഐ.പി.സ് തിരഞ്ഞു എടുത്തത്. ആ തീരുമാനം ശെരിയായിരുന്നു എന്ന് കാലം തെളിയിച്ചു. ഇന്ന് ഐ. ജി ഓഫീസിൽ നിന്ന്‌ കസേര കൈമാറി ഇറങ്ങുമ്പോൾ മനസ്സിൽ നല്ല അഭിമാനം തോന്നി, ഇന്ത്യയിലെ തന്നെ ഏറ്റവും പേരു കേട്ട ഒരു ക്രൈം ഇൻവെസ്റ്റിഗെഷൻ ഓഫീസർ ആയി ആണ് വിരമ്മിക്കുന്നത്.

എന്റെ ഓർമ്മയുടെ താളുകളിൽ എവിടെയോ നല്ലരി എന്ന ഗ്രാമവും ഓടി വന്നു, അസ്ഥിയിൽ ഒരു കുളിർ അനുഭവപ്പെട്ടത് ഞാൻ അറിഞ്ഞു. എന്നെ ഞാൻ ആക്കി മാറ്റിയ ഒരു കേസ് ആയിരുന്നു നല്ലരി, ഇത്ര ഏറെ വൈഷമ്യമായ ഒരു കേസ് പിന്നീട് ഒരിക്കലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. നല്ലരി എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓടി എത്തുന്നത് ആ കാലത്ത് ഞാൻ അനുഭവിച്ച അശാന്തിയും ഏറ്റുവാങ്ങിയ നഷ്ടങ്ങളും ആണ്.

നല്ലരി, കേരളത്തിനും തമ്മിഴ്നാടിനും ഇടയിൽ സ്ഥിതി ചെയുന്ന തോട്ടം തൊഴിലാളികൾ തിങ്ങി പാർക്കുന്ന ഒരു കൊച്ച് ഗ്രാമം. എപ്പോഴും മാരി മാനത്തു തങ്ങി നിൽക്കുന്ന, തേയില ചെടികൾ കരിമ്പടം പടർത്തിയ, വനത്തെ പരിരംഭണം ചെയ്ത് കിടക്കുന്ന അവളുടെ പേര് മറ്റ് പലരെയും പോലെ ഞാനും ആദ്യം കേൾക്കുന്നത് 2025 ഒക്ടോബർ 4ന് വാർത്താ ചാനലുകളിൽ നിന്നും ആണ്. യുവത്വത്തിന്റെ കലിപ്പും കഴപ്പും എന്റെ പ്രവർത്തികളെ നിയന്ത്രിച്ചിരുന്ന കാലം.

ഞാൻ അന്ന് ക്രൈം ബ്രാഞ്ചിൽ അസിസ്റ്റന്റ്

💬 Comments

View all comments