Chapter Title : നിണം ഒരുകൂട്ട് 1 [അണലി]
നല്ല സുഹൃത്തുക്കൾ ആയിരുന്നു, അതിന് ശേഷം പിന്നെ കോൺടാക്ട് ഇല്ലാതെ ആയി. ഇത്രയും നാളുകൾക്കു ശേഷം ഇങ്ങനെ ഒരു ഫോൺ കാൾ എന്തിനായിരിക്കും, അവൾ ഇടുക്കിയിൽ എ. സ്. പി ആയി അധികാരം ഏറ്റത്തു മാത്രമാണ് അവസാനമായി കിട്ടിയ അറിവ്. ഞാൻ ഫോൺ എടുത്ത് 'ഹലോ' പറഞ്ഞു. 'തൃലോക് അല്ലേ' എന്ന് അവൾ തിടുക്കത്തിൽ ചോദിച്ചു. 'അതേല്ലോ പറഞ്ഞോ വർഷ', ഞാൻ മറുപടി നൽകി. 'നീ ഇപ്പോൾ ട്രിവാൻഡ്രത്ത് അല്ലേ, ഒന്ന് ന്യൂസ് ഓണാക്കി നോക്ക്'. ഞാൻ എനിക്ക് സാമ്പാർ വിളമ്പി തന്നുകൊണ്ടിരുന്ന അമ്മയോട് ന്യൂസ് ഓൺ ആകാൻ പറഞ്ഞു. അമ്മ ടീവി ഓൺ ആക്കി ഒരു ന്യൂസ് ചാനൽ വെച്ചു. നല്ലരി എന്ന ഒരു ഗ്രാമത്തിൽ നടന്ന ഒരു കൊലപാതകം ആണ് ചർച്ചാ വിഷയം, ഒരു മധ്യവയസ്ക്ക അതിദാരുണമായി സ്വഭവനത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു, പോലീസുകാർ അവിടെ ചെന്ന് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചെന്നും അറിഞ്ഞു.
'ഞാൻ വാർത്ത കണ്ടു വർഷ, നിന്റെ സ്റ്റേഷൻ പരുതിയിൽ ആണോ ഈ സ്ഥലം'. 'അല്ലാ ഇത് പൈനാവ് സ്റ്റേഷൻ പരുതിയിൽ വരുന്ന സ്ഥലം ആണ്, പക്ഷെ ഞാനും പോയിരുന്നു അവിടെ'. 'എന്നിട്ട് നിനക്ക് എന്ത് തോന്നി മോഷ്ണ ശ്രമം ആണോ' , ഞാൻ ആകാംഷയോടെ ചോദിച്ചു. 'ഇത്ര ക്രൂരമായി ഒരു കൊലപാതകം ഞാൻ ഇതിനു മുൻപ്പു കണ്ടിട്ടേ ഇല്ലാ, ആ വീടിന്റെ ചുമരിൽ മുഴുവൻ രക്തം തെറിച്ചു കിടക്കുന്നു, ഇരുപതിൽ ഏറെ ആഴത്തിൽ ഉള്ള മുറിവുകൾ ഞങ്ങൾ എണ്ണി, മരിച്ചു കഴിഞ്ഞും ആ സ്ത്രീയുടെ കഴുത്ത് അറത്തു മാറ്റിയിരിക്കുന്നു, മോഷ്‌ടിക്കാൻ വരുന്ന ഒരാൾ ഇങ്ങനെ എല്ലാം ചേയുമോ'.
'ഇല്ലാ, മോഷ്‌ടിക്കാൻ വരുന്ന ഒരാൾ കൊലപാതകം ചെയ്‌തെങ്കിൽ എത്രയും പെട്ടന്ന് അവിടെ നിന്നും രക്ഷപെടുക ആയിരിക്കും ചെയ്യുക'. അമ്മ എന്നെ തോണ്ടി എന്താ കാര്യം എന്ന് കൈ കാണിച്ചു ചോദിക്കുന്നുണ്ടായിരുന്നു. 'നിന്റെ നിഗമനം അറിയാൻ ആണ് ഞാൻ വിളിച്ചത്, നിനക്ക് തെറ്റ് പറ്റാറില്ല എന്ന് എനിക്കറിയാം', അവൾ അത് പറഞ്ഞപ്പോൾ എനിക്ക് നല്ല അഭിമാനം തോന്നി.
'ആദ്യം ഫോറെന്സിക്ക് റിപ്പോർട്ട് വരട്ടെ, റേപ്പ്
💬 Comments
View all comments