Chapter Title : നിണം ഒരുകൂട്ട് 1 [അണലി]
ചേയ്യപെട്ടിട്ടുണ്ടോ എന്ന് നോക്ക്, അത് ഇല്ലേൽ ആ സ്ത്രീയോട് പക ഉള്ളവരുടെ എല്ലാം ഡീടൈയിൽസ് എടുത്ത് അവരെ ചോദ്യം ചെയ്യാൻ തുടങ്ങിക്കോ'. 'ഞാൻ എന്തേലും വിവരം കിട്ടിയാൽ നിന്നെ അറിയിക്കാം', അവൾ അതും പറഞ്ഞ് കട്ട് ചെയ്തു. പറ്റുമെങ്കിൽ ആ ക്രൈം സീനിൽ നിന്നും എടുത്ത ഫോട്ടോകൾ എനിക്ക് ഒന്ന് അയക്കാൻ പറഞ്ഞ് ഞാൻ ഒരു മെസ്സേജ് അയച്ചു.
എന്റെ മെസ്സേജ് അവൾ കണ്ടില്ല എന്ന് തോനുന്നു, മറുപടി ഒന്നും വന്നില്ല. എന്റെ മനസ്സിൽ നിന്നും ആ ചിന്തയെ മറ്റ് പല ചിന്തകളും വന്ന് മൂടി കളഞ്ഞു.
രണ്ട് ദിനങ്ങൾ കൂടെ കടന്നു പോയി, കുട്ടികളിൽ കണ്ട് വരുന്ന ആക്രമണ ചിന്താഗതി എന്ന വിഷയത്തിൽ ഞാൻ പോലീസുകാർക്ക് ഒരു സെമിനാർ എടുത്ത് തിരിച്ചു ഇറങ്ങുമ്പോൾ ആണ് എന്റെ ഫോണിൽ വന്ന് കിടന്ന 27 മിസ്സ്ഡ് കാൾ ഞാൻ കണ്ടത്. അതിൽ അമ്മയുടെയും, വർഷയുടെയും, അനുപമയുടെയും പിന്നെ കുറേ പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും എല്ലാം കാൾസ് ഉണ്ടായിരുന്നു. എ.ഡി.ജി.പി ദേവൻ സാർ എന്ന പേര് കണ്ടപ്പോൾ ഞാൻ പെട്ടന്ന് തന്നെ തിരിച്ച് വിളിച്ചു. ' തൃലോക്, താൻ അറിഞ്ഞോ നല്ലരി എന്ന സ്ഥലത്ത് വീണ്ടും ഒരു ഹോമിസൈഡ് കൂടെ നടന്നു ഒരു സ്കൂൾ കുട്ടി ആണ് ഈ തവണ ഇര ആയത്, ഈ കേസുകൾ തമ്മിൽ ബന്ധം ഉണ്ടെന്ന് പറഞ്ഞ് ഇപ്പോൾ തന്നെ ധാരാളം ആളുകൾ മാധ്യമങ്ങളിലൂടെ എല്ലാം ക്രൈം ബ്രാഞ്ച് അന്വഷണം ആവിശ്യ പെടുന്നുണ്ട്' .
' ഞാൻ എന്താ ചെയ്യണ്ടേ എന്ന് പറഞ്ഞോ സാർ' , അതല്ലാതെ ഞാൻ എന്ത് പറയാൻ ക്രൈം ബ്രാഞ്ചിന്റെ പരമോന്നതനായ ദേവൻ സാറിനോട്. 'താൻ ഈ കേസ് ഏറ്റെടുക്കണം , നാളെ ഒഫീഷ്യൽ ആയി തനിക്കു കേരളാ പോലീസ് കേസ് കൈ മാറും, ഒരു ടീമും നാളെ തന്നെ തൃലോകിനെ ജോയിൻ ചേയ്യും'. 'ഓക്കേ സാർ' എന്ന് മാത്രം ആണ് ഞാൻ പറഞ്ഞത്. 'ഏതേലും ആളുകളെ ടീമിൽ ചേർക്കണം എന്ന് താൻ പ്രത്യേകം ആഗ്രഹിക്കുന്നുണ്ടേൽ പറഞ്ഞോ' എന്ന് കൂടി സാർ
💬 Comments
View all comments