0%

Chapter Title : നിണം ഒരുകൂട്ട് 1 [അണലി]

Author : Kambikathakal Read All Parts 562

വഴി കൊലയാളി തട്ടികൊണ്ടുപോയി കൊന്നത് ആവാം, ഞാൻ ഗിരിയെ അറിയിച്ചു. സാർ ക്രൈം സീൻ കണ്ടിട്ട് സാറിനു എന്ത് തോനുന്നു?. ഇത് ക്രൈം സീൻ അല്ല ഗിരി, ബോഡി ഡം ചെയ്ത സ്ഥലം മാത്രമാണ്. ബോഡിയിൽ നിന്നും ശേഖരിച്ച വിരൽ അടയാളം കൊണ്ടു കാര്യം ഇല്ലാ, പക്ഷെ ചുറ്റുപാടുമുള്ള മരങ്ങളിലോ, മതിലിലോ നിന്നു വെല്ലോം വിരൽ അടയാളം കിട്ടിയാൽ അത് ഈ കേസിലെ ഒരു ബ്രേക്കിങ് പോയിന്റ് ആവും. സാമ്പിൾസ് ഇന്ന് തന്നെ കല്ലെക്ട്ട് ചെയാം സാർ, പക്ഷെ മഴ പെയ്തത്കൊണ്ടു എത്രമാത്രം വിജയിക്കും എന്ന് അറിയില്ല, ഗിരി നിരാശയോടെ പറഞ്ഞു.

കുറച്ചു നേരം അവിടെ ഞാനും ഗിരിയും ഇരുന്നപ്പോൾ ഒരു സ്ത്രീ അവിടേക്കു വന്നു, കാണാൻ നല്ല ഐശ്വര്യമുള്ള വട്ട മുഖം. അവരുടെ നെറ്റിയിൽ സിന്ദൂരവും ഒരു കറുത്ത പൊട്ടും ഉണ്ട്‌. ഞങ്ങളെ കണ്ടപ്പോൾ അവർ ഒന്ന് ചിരിച്ചു. സാർ, ഇതാണ് അശ്വതി മിസ്സ്‌ എന്ന് ഗിരി പറഞ്ഞു. ഇരിക്കു മിസിസ്സ് അശ്വതി, ഞാൻ ഒരു കസേര കാണിച്ചു പറഞ്ഞപ്പോൾ അവർ അവിടെ ഇരുന്നു. അശ്വതി മിസ്സിന്റെ ക്ലാസ്സിലെ വിദ്യാർത്ഥി ആയിരുന്നല്ലേ വിക്ടിം. അതെ സാർ, അവർ പറഞ്ഞു.

കുറേ നാളുകൾക്കു മുൻപ് ആ കുട്ടിയുടെ അച്ഛന് എതിരെ ഒരു കംപ്ലയിന്റ് തന്നില്ലാരുന്നോ? ഗിരി അവരോടു ചോദിച്ചു. ഉവ്വ് സാറേ, ആ കുട്ടിയുടെ അച്ഛൻ അവളെ ദുരുപയോഗം ചേയ്യുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ ഞാൻ ഒരു കേസ് പോലീസ് സ്റ്റേഷനിൽ കൊടുത്തു, പക്ഷെ ആ കുട്ടിക്ക് ഭയം ആയിരുന്നു. ആ കുട്ടിയാണോ അച്ഛന്റെ ചെയ്തികളെ കുറിച്ച് പറഞ്ഞത്,

💬 Comments

View all comments