Chapter Title : നിണം ഒരുകൂട്ട് 1 [അണലി]
ഞാൻ ചോദിച്ചു. അതെ സാർ, ആ കുട്ടിയുടെ സംസാരത്തിൽ നിന്നു തന്നെയാണ് ഈ കാര്യം മനസ്സിലായത്. അന്ന് കേസ് കൊടുത്തപ്പോൾ വിക്ടിമിന്റെ അച്ഛന്റെ റിയാക്ഷൻ എന്തായിരുന്നു എന്ന് ഞാൻ തിരക്കി. സാർ അയാൾ എന്റെ അടുത്ത് വന്നു കുറച്ചു മോശമായി ആണ് സംസാരിച്ചത്. ഇന്നലെ രാവിലെ വിക്ടിം ക്ലാസ്സിൽ വന്നിരുന്നോ?. ഇല്ലെന്ന പറഞ്ഞു കേട്ടത്, ഞാൻ ഇന്നലെ ലീവ് ആയിരുന്നു എന്നും ആ സ്ത്രീ പറഞ്ഞു.
ഒരു കാൾ വന്നപ്പോൾ ഗിരി പുറത്തേക്കു പോയി. മിസ്സിന് ആരെ എങ്കിലും സംശയം ഉണ്ടോ? ഞാൻ അവരോടു ചോദിച്ചു. സാർ, അത് പിന്നെ എനിക്കു ആ കുട്ടിയുടെ അച്ഛനെ തന്നെ ആണ് സംശയം.
സാർ ഡോഗ് സ്‌ക്വാഡ് ആണ് വിളിച്ചത് നായകൾ പുഴയുടെ അരികിൽ വരെ സ്മെൽ ട്രേസ് ചെയ്തു ചെന്നു, അതും പറഞ്ഞ് ഗിരി കേറി വന്നു. പുഴയുടെ ചുറ്റും ഉള്ള വീടുകളിൽ എല്ലാം ഡോഗ് സ്‌ക്വാഡിനെ കൊണ്ടു പോയി സെർച്ച് ചേയ്യണം. ഞങ്ങൾ അശ്വതി ടീച്ചറിനോട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. നല്ലരി പോലീസ് സ്റ്റേഷൻ ആയിരുന്നു ഞങ്ങളുടെ അടുത്ത പ്രാപ്യസ്ഥാനം. എന്റെ കൂടെ തന്നെയാണ് ഗിരിയും വാഹനത്തിൽ വന്നത്.
സാർ, പട്ടാ പകൽ ഇത്രയും ആളുകൾ ഉള്ള ഒരു സ്ഥലത്ത് നിന്നും എങ്ങനയാവും ആ കുട്ടിയെ നമ്മുടെ കില്ലർ പിടിച്ചുകൊണ്ട് പോയത്? ഗിരിയുടെ ആ ചോദ്യം തന്നെ ആണ് എന്നെയും അലട്ടി കൊണ്ടിരുന്നത്. എങ്ങനെയാണു നമ്മുടെ കില്ലർ ആരുടേയും ശ്രെദ്ധ പിടിച്ചു പറ്റാതെ ഒരു കുട്ടിയെ സ്കൂളിൽ നിന്നോ അല്ലേൽ അതിനു അടുത്തു നിന്നോ
💬 Comments
View all comments