0%

Chapter Title : നിണം ഒരുകൂട്ട് 1 [അണലി]

Author : Kambikathakal Read All Parts 573

കള്ളം ആണെങ്കിൽ രണ്ടു കൊല കേസിനു ആണ് അകത്തു പോകുക. ഞാൻ അതു പറഞ്ഞപ്പോൾ അയാളുടെ കണ്ണിൽ ഭയം നിറയുന്നത് കണ്ടു. സാറേ എന്റെ ഭാര്യ മരിച്ചിട്ടു 10 വർഷമായി, ഞാൻ അത്യാവിശം മദ്യപിക്കും. അയാൾ മടിച്ചു പറയാൻ തുടങ്ങി. മദ്യം തലക്കു പിടിച്ചു വീട്ടിൽ ചെല്ലുമ്പോൾ എന്റെ മകൾ ഉറങ്ങി കിടക്കുക ആയിരിക്കും, ഞാൻ കുറേ നാൾ എന്നെ തന്നെ തളച്ചു നിർത്തി. ഡെസ്കിൽ വെച്ചിരുന്ന ഗ്ലാസ്സിലെ വെള്ളം അയാൾ എടുത്തു കുടിച്ചു വീണ്ടും പറയാൻ തുടങ്ങി, ഞാനും ഒരാണല്ലേ സാറേ.

ആരും അറിയില്ല എന്ന് തോന്നിയപ്പോൾ ഞാൻ മോശമായി പെരുമാറാൻ തുടങ്ങി, പക്ഷെ ഒരിക്കലും അവളെ കൊല്ലാൻ ഒന്നും എന്നെ കൊണ്ടു പറ്റില്ല സാറേ. എന്റെ മുന്നിൽ കൈ കൂപ്പി അയാൾ പൊട്ടി കരഞ്ഞു. അതു വിക്ടിം ക്ലാസ്സ്‌ ടീച്ചറിനോട് പറഞ്ഞു, അവർ ഒരു പോലീസ് കംപ്ലയിന്റ് കൊടുത്തപ്പോൾ നിങ്ങൾ മകളെ ഭീഷണിപെടുത്തി അല്ലേ? ഞാൻ തിരക്കി. അതെ സാർ, തല കുനിച്ചു അയാൾ പറഞ്ഞു. ഞാൻ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ ഗിരി എന്റെ അടുത്തേക്കു ഓടി വന്നു. പോക്ക്‌സോയും, ഐ പി സി 201നും ചുമത്തി കേസ് എടുക്കണം എന്ന് ഗിരിയെ നോക്കി ഞാൻ പറഞ്ഞു. അപ്പോൾ ഇയാൾ അല്ലേ സാർ കില്ലർ? അതു ചോദിക്കുമ്പോൾ ഗിരിയുടെ മുഖത്തു നിരാശ ഉണ്ടായിരുന്നു. അല്ലാ എന്ന് പറഞ്ഞു ഞാൻ സ്റ്റേഷന് പുറത്തു വന്നു. അഴിക്കാൻ നോക്കുന്നത് അനുസരിച്ചു കൂടുതൽ മുറുകുന്ന ഒരു കേസ് ആണ് ഇതെന്നു എനിക്കു മനസ്സിലായി. എന്നെ സഹായിക്കാൻ നിയമിച്ച

💬 Comments

View all comments