0%

Chapter Title : നിണം ഒരുകൂട്ട് 1 [അണലി]

Author : Kambikathakal Read All Parts 574

ടീം നാളെ വരും എന്ന് ഞാൻ മെസ്സേജ് വഴി അറിഞ്ഞു. എന്റെ ഫോണിൽ വീണ്ടും അനുപമയുടെ ഒരു കാൾ വന്നു, എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയ കാൾ ഞാൻ കട്ട്‌ ചെയ്തു.

ഈ കേസുകളിൽ ഇതു വരെ പ്രതിയെ കണ്ട വിറ്റ്‌നെസ്സ് ഇല്ലാ, ഒരു ഫിംഗർ പ്രിന്റ് പോയിട്ടു ഫൂട്ട് പ്രിന്റ് പോലും ഇല്ലാ. പലപ്പോഴും സീനിയർ ഓഫീസർസ് പറഞ്ഞു കേട്ട ഒരു ഗോഡ് ഗിവൺ എവിഡൻസ് ഈ കേസിൽ ഇല്ലാ. ഞാൻ സഞ്ചരിക്കുന്ന വഴി തെറ്റിപോയൊ എന്ന ചിന്ത എന്നെ അലട്ടുന്നു. നാളെ രണ്ടാമത്തെ ക്രൈമിന്റെ ഫോറെൻസിക്ക്‌ റിപ്പോർട്ട്‌ വരുമ്പോൾ എന്തേലും ക്ലൂ കിട്ടും എന്ന പ്രതീക്ഷയിൽ ആണ് ഞാൻ തിരിച്ചു ഹോട്ടലിൽ ചെന്നത്.

ഹോട്ടലിൽ ചെന്ന് ഒന്നു കുളിച്ചു ഇറങ്ങിയപ്പോൾ ഡോറിൽ ആരോ ശക്തമായി കൊട്ടുന്നത് ഞാൻ കേട്ടു. ആരാ, ചെറിയാൻ ചേട്ടൻ ആണോ എന്ന ചോദ്യത്തിനു ഉത്തരം കിട്ടിയില്ല. എന്റെ കൈ യൂണിഫോം പാന്റിന്റെ സൈഡിൽ നിന്നും IOF .32 റിവോൾവർ എടുത്തു വലം കൈയിൽ ശരീരത്തിന്റെ പുറകിൽ ഒളിപ്പിച്ചു . ഇടം കൈ കൊണ്ട് ഡോറിന്റെ ലോക്ക് തുറന്ന് ഒരു അടി ഞാൻ പുറകോട്ട് മാറി. എന്റെ കൈകൾ ചെറുതായി വിറക്കുന്നുണ്ട് എന്നതായിരുന്നു സത്ത്യം.

തുടരും...

💬 Comments

View all comments