0%

Chapter Title : നിണം ഒരുകൂട്ട് 1 [അണലി]

Author : Kambikathakal Read All Parts 541

'താൻ ഈ കേസ് ഏറ്റെടുക്കണം , നാളെ ഒഫീഷ്യൽ ആയി തനിക്കു കേരളാ പോലീസ് കേസ് കൈ മാറും, ഒരു ടീമും നാളെ തന്നെ തൃലോകിനെ ജോയിൻ ചേയ്യും'. 'ഓക്കേ സാർ' എന്ന് മാത്രം ആണ് ഞാൻ പറഞ്ഞത്. 'ഏതേലും ആളുകളെ ടീമിൽ ചേർക്കണം എന്ന് താൻ പ്രത്യേകം ആഗ്രഹിക്കുന്നുണ്ടേൽ പറഞ്ഞോ' എന്ന് കൂടി സാർ പറഞ്ഞു. 'എന്റെ കൂടെ കായംകുളം കേസ് അന്വേഷിച്ച ടീമിൽ ഉണ്ടായിരുന്ന ക്രൈം ബ്രാഞ്ച് സി. ഐ എൽസണെ ടീമിൽ ചേർക്കണം സാർ ' എന്ന് ഞാൻ പറഞ്ഞു. സാർ അതിന് അനുമതി തന്നു. ഞാൻ എന്റെ വാഹനത്തിന്റെ അടുത്തേക്ക് ചെന്നപ്പോൾ സാരഥി ചെറിയാൻ ചേട്ടൻ വണ്ടിയിൽ നിന്ന് ഇറങ്ങി സല്യൂട്ട് തന്നു. 'ഇന്ന് നമ്മുക്ക് നല്ലരി വരെ പോണം' എന്ന് ഞാൻ പുള്ളിയോട് പറഞ്ഞു. 'ആ കേസ് സാറിനു ആണോ' 'അതേ നാളെ ഒഫീഷ്യൽ ആയി കേസ് നമ്മുക്ക് കിട്ടും' ഞാൻ അയാളോട് പറഞ്ഞു. 'തല വേദന കേസ് ആണെന്ന് തോനുന്നു സാറേ, ഇതിൽ നിന്ന് ഒഴിവാകാൻ പറ്റുമെങ്കിൽ നല്ലതാ'. പക്ഷെ എന്റെ ഉള്ളിൽ ഈ കേസ് എനിക്ക് കിട്ടിയതിന്റെ സന്തോഷം ആയിരുന്നു. എന്നെ വീട്ടിൽ കൊണ്ടുപോയി എത്തിച്ചിട്ട് ചെറിയാൻ ചേട്ടൻ വീട്ടിൽ ചെന്ന് അത്യാവശം ഒരു ആഴ്ച്ച നല്ലരിയിൽ നിൽക്കാൻ ആവിശ്യമായ സാധനങ്ങൾ എടുത്ത് എന്നെ വിളിക്കാൻ വരണം. അത് പറഞ്ഞപ്പോൾ ചെറിയാൻ ചേട്ടൻ തലയാട്ടി .

ഞാൻ വണ്ടിയിൽ കേറി ഇരുന്നപ്പോൾ ചെറിയാൻ ചേട്ടൻ ചോദിച്ചു ഇന്ന് തന്നെ പോകണമോ സാറേ, നാളെ രാവിലെ ഇറങ്ങിയാൽ പോരെ.

💬 Comments

View all comments