0%

Chapter Title : നിണം ഒരുകൂട്ട് 1 [അണലി]

Author : Kambikathakal Read All Parts 542

ഞാൻ മറുപടി പറയാതെ ഇരുന്നപ്പോൾ ചെറിയാൻ ചേട്ടനും പിന്നെ ഒന്നും പറഞ്ഞില്ല. ഞാൻ വർഷയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. രണ്ട് ക്രൈം സീനിൽ നിന്നും ഉള്ള ഫോട്ടോസ് അയച്ചിട്ടുണ്ടെന്നും അവൾ പറഞ്ഞു. അവളുടെ കൈയിൽ നിന്ന് തന്നെ നല്ലരി പോലീസ് സ്റ്റേഷന്റെ നമ്പർ വാങ്ങി അവിടെയും ഞാൻ വരുന്ന വിവരം അറിയിച്ചു.

വീട്ടിൽ ചെന്ന് കാര്യങ്ങൾ പറഞ്ഞപ്പോൾ മുതൽ അമ്മയുടെ മുഖത്ത് കടന്നൽ കുത്തിയത് പോലെ ആയി. അച്ഛൻ മരിച്ചതിന്റെ ആണ്ട് പോലും കഴിഞ്ഞിട്ടില്ലാ, അതിന് ഇടക്ക് മകന്റെ അപകടം പിടിച്ച ജോലിയും എല്ലാം അമ്മക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഞാൻ തുണിയും, മറ്റു സാധനങ്ങളും എല്ലാം ബാഗിൽ ആക്കുന്നതിനു ഇടയിൽ അമ്മയെ എങ്ങനെ എങ്കിലും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. അവസാനം സൂക്ഷിക്കണം എനിക്ക് നീ മാത്രമേ ഒള്ളൂ എന്ന് ഓർക്കണം, ഇതും പറഞ്ഞ് അമ്മ മനസ്സ് ഇല്ലാ മനസ്സോടെ എന്നെ യാത്രയാക്കി.

ഞാൻ വണ്ടിയിൽ ഇരുന്ന് തന്നെ വർഷ അയച്ച ഫോട്ടോസ് എടുത്തു നോക്കി. അടുക്കളയിൽ ആയിരുന്നു ആദ്യത്തെ മദ്യവയസ്ക്ക മരിച്ചു കിടന്നത്, അവരുടെ തല അൽപ്പം മാറി കതകിനു അടുത്ത് കിടക്കുന്നു. വർഷ പറഞ്ഞത് സത്യം ആണെന്ന് എനിക്ക് മനസ്സിലായി, അതി ക്രൂരമായ ഒരു കൊലപാതകം. കതകു തകർത്തു അല്ല ആക്രമി വീട്ടിൽ കേറിയത്‌ എന്ന് ഫോട്ടോയിൽ നിന്ന് തുറന്നു കിടന്ന കതക് വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ ഇര ഒരു പെൺകുട്ടി ആയിരുന്നു, അവളുടെ ശരീരം ലഭിച്ചത് ഗവണ്മെന്റ് സ്കൂളിനോട് ചേർന്നു കിടന്ന പറമ്പിൽ നിന്നും ആണ്.

ആ കൊച്ച് കുട്ടിയുടെ ദേഹത്തും എണ്ണി തീർക്കാൻ പറ്റാത്ത

💬 Comments

View all comments