Chapter Title : നിണം ഒരുകൂട്ട് 1 [അണലി]
അത്രയും മുറിവുകൾ ഉണ്ടായിരുന്നു. രണ്ടാമത്തെ ക്രൈം സീനിൽ നിന്നുള്ള ഫോട്ടോസ് ഒന്നുടെ സൂം ചെയ്ത് നോക്കിയപ്പോൾ ആ പെൺകുട്ടിയുടെ കഴുത്തിൽ ആക്രമി ആഴത്തിൽ കടിച്ച് പറിച്ചിട്ടുണ്ടെന്നു മനസ്സിലായി, എന്റെ ശരീരം ഒന്ന് വിറച്ചു എന്ന് പറയുന്നത് ആണ് വാസ്തവം. ഞാൻ അപ്പോൾ തന്നെ വർഷയെ വിളിച്ച് ഈ കാര്യം തിരക്കി. അവൾ അത് അവർ കണ്ടെന്നും, ഫോറെൻസിക്ക് വന്ന് അവിടെ നിന്നും ഉമ്മിനീരിന്റെ ട്രേസ് കിട്ടുമോ എന്ന് അറിയാൻ സാമ്പിൾ എടുത്തു എന്നും അറിയിച്ചു.
പല്ലുകളുടെ പാട് വെച്ച് ജോ മാർക്ക് ട്രേസ് ചേയണമെന്നും ഞാൻ അവളോട് പറഞ്ഞു. ഫിംഗർ പ്രിന്റ് പോലെ തന്നെ ഓരോരുത്തർക്കും ജോ മാർക്കും വ്യത്യസ്തം ആയിരിക്കും. കുറച്ചു ദൂരം കാറിന്റെ ജനാലയിലൂടെ എല്ലാം വീക്ശിച്ചു ഇരുന്ന ഞാൻ കാറിൽ കിടന്ന് കുറേ നേരം മയങ്ങി പോയി. സാറേ ഒരു ചായ കുടിച്ചാലോ, തങ്കമണി ആയി ഇവിടം കഴിഞ്ഞാൽ പിന്നെ കട ഒന്നും കാണാൻ സാധ്യത ഇല്ലാ എന്ന് ചെറിയാൻ ചേട്ടൻ പറഞ്ഞു .
ഞങ്ങൾ ഇറങ്ങി ഓരോ ബൂസ്റ്റും ദോശയും കഴിച്ചു. എവിടെ എത്തി എന്ന് ചോദിച്ച് നല്ലരി പോലീസ് സ്റ്റേഷനിൽ നിന്ന് വിളി വന്നു. നല്ലരി കേസ് അന്വഷണവുമായി വന്നതാണോ എന്ന് ചായകടക്കാരനും ചോദിച്ചു. അതെ എന്ന് ഉത്തരം നൽകി ഞങ്ങൾ വണ്ടിയിൽ തിരിച്ചു കയറി. കാണുന്നവരോട് എല്ലാം കേസ് അന്വേഷിക്കാൻ വന്നത് ആണെന്ന് പറയണോ സാറേ എന്ന് ചെറിയാൻ ചേട്ടൻ ചോദിച്ചു, വേണം എന്ക്കിലെ അവർക്കു ഈ കേസിനെ കുറിച്ച് എന്തേലും അറിയാമെങ്കിൽ പറയുകയുള്ളു എന്ന് ഞാൻ മറുപടി
💬 Comments
View all comments