0%

Chapter Title : നിണം ഒരുകൂട്ട് 2 [അണലി]

Author : Kambikathakal Read All Parts 177

ഒന്ന് അരിച്ചു പെറുക്കാൻ ലോക്കൽ പോലീസിനോട് പറയണം. സാർ, ഇവരുടെ മണ്ടത്തരങ്ങൾ എക്കെ വിശ്വസിക്കുന്നുണ്ടോ?. പാറു അത് സത്യമാണെന്നു വിശ്വസിക്കുന്നില്ലേ, അതുപോലെ വിശ്വസിക്കുന്ന മറ്റാരെങ്കിലും ചെയുന്ന പണി ആണ് ഇതെങ്കിലോ?. ഇന്നത്തെ കാലത്ത് ആരാ സാറേ നരബലി എക്കെ നടത്താൻ മാത്രം മണ്ടൻ? ചെറിയാൻ ചേട്ടൻ ചോദിച്ചു. 2022ൽ നമ്മുടെ കേരളത്തിൽ തന്നെ അല്ലേ നരബലി നടന്നത്, അതുകൊണ്ട് ഒന്നും തള്ളി കളയാൻ പറ്റില്ലാ. അതിനു ചെറിയാൻ ചേട്ടനും സമ്മതിച്ചു. ഞങ്ങൾ സ്റ്റേഷനിൽ ചെന്നപ്പോൾ തന്നെ മിത്രാ അടുത്ത് വന്നു.

സാർ ഞാൻ പറഞ്ഞില്ലായിരുന്നോ സെന്തിൽ സാറിന്റെ കാര്യം, സാർ പ്രിലിമിനറി റിപ്പോർട്ട്‌ ചോദിച്ചായിരുന്നു ഞാൻ അത് കൊടുത്തു. ഓക്കേ മിത്രാ, വേറെ ഏതേലും ഇൻഫർമേഷൻ ഉണ്ടോ?. ഇല്ല സാർ എന്ന് പറഞ്ഞു അവൾ നീങ്ങി. ഗിരി, സസ്‌പെക്ട് ലിസ്റ്റ് എങ്ങനെയായി? ഞാൻ ഗിരിയോട് ചോദിച്ചു. സാർ, ഈ ലോക്കാലിറ്റിയിൽ ഉള്ള സ്ഥിരം പ്രതികൾ, രണ്ട് വിക്ടിംസിനെയും നേരിട്ട് പരിചയം ഉള്ളവർ, കൃത്യം നടന്ന ദിവസങ്ങളിൽ ഇവിടെയുള്ള ടവറിൽ രജിസ്റ്റർ ചെയ്ത നമ്പറുകൾ, സി സി ടി വിയിൽ നിന്നും സംഭവ സമയത്ത് ക്രൈം സീനുകളിൽ എത്തിപ്പറ്റാൻ സാധ്യത ഉള്ള ആളുകൾ എല്ലാവരെയും ചോദ്യം ചെയ്യുകയാണ്.

പുഴയുടെ അരികിലായി ആൾ താമസം ഇല്ലാത്ത വീടുകൾ, കെട്ടിടങ്ങൾ, ഷെടുകൾ തുടങ്ങിയവ പരിശോധിക്കണം. പിന്നെ ഇന്നലെ വന്ന ആ പെണ്ണിനേയും അനിയത്തിയെയും കൂട്ടി കൊണ്ട് പോയി അവൾ പ്രതിയെ കണ്ടെന്നു പറയുന്ന സ്ഥലം ചോദിച്ചു കണ്ടു പിടിക്കണം. ആ വഴിയിലൂടെ ലഭികാവുന്ന സാമ്പിൾസ് എല്ലാം ശേഖരിക്കുക. ഗിരി ഒരു സല്യൂട്ട് അടിച്ചു അവിടെ നിന്നും പോയി. ഞാൻ കസേരയിൽ പോയി ഇരുന്നു കാലുകൾ മേശ പുറത്തു ഉയർത്തി വെച്ചു. കണ്ണുകൾക്ക്‌ മുകളിൽ തൊപ്പി ഇറക്കി വെച്ച് കണ്ണുകൾ അടച്ചു.

രണ്ട് കൊലപാതകത്തിലും പ്രതി വന്നതും പോയതും പുഴയിലൂടെ ആണ്. ഓരത്തു നല്ല രീതിയിൽ കാട് പിടിച്ചു നിൽക്കുന്നതും അരികിൽ വീടുകൾ ഇല്ലാത്തതും കാരണം ഒരാൾക്ക് കണ്ണിൽ പെടാതെ തോണിയിൽ പോവാനും വരാനും പറ്റും. പക്ഷെ എങ്ങനെയാണ് ആളുകൾ ശ്രദ്ധിക്കാതെ തട്ടിക്കൊണ്ടുപോകുക. അതിനിടയിൽ

💬 Comments

View all comments